DCBOOKS
Malayalam News Literature Website

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്തുകള്‍ ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ശില്പി എന്നും ജവഹര്‍ലാല്‍ നെഹ്റുവിനെ വിശേഷിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു.

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ | orachan makalkkayacha kathukal

നെഹ്റു ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ കഥ സുധ മേനോന്‍ ഇന്ത്യ എന്ന ആശയം എന്ന തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.  മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ, ക്ഷീണിതരും പരിഭ്രാന്തരുമായ അവധിലെ കര്‍ഷകര്‍ നദീതീരത്തു വെറുതെ കുത്തിയിരിക്കുകയായിരുന്നു. തങ്ങളുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ മനസ്സിലാക്കണമെന്ന ബാബയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ആവുന്നതും ശ്രമിച്ചു നോക്കി.

പക്ഷേ, ആ ഘാട്ടില്‍ കൂനിക്കൂടിയിരുന്ന് പ്രതീക്ഷയോടെ തന്നെ ഉറ്റുനോക്കുന്ന സാധുമനുഷ്യരുടെ കണ്ണുകളില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ദുരിതങ്ങളുടെയും ജീവിത സംഘര്‍ഷങ്ങളുടെയും നീര്‍ത്തിളക്കം ഹൃദയാലുവായ ജവഹറിനെ വികാരാധീനനാക്കി. ഒടുവില്‍, അദ്ദേഹം പ്രതാപ്ഗറിലേക്ക് വരാമെന്ന് പദയാത്രാസംഘത്തിനു വാക്കുകൊടുത്തു. ജയ് സീതാറാം വിളികളോടെ ഗംഗയെ വന്ദിച്ചുകൊണ്ട്, കര്‍ഷകര്‍ പിരിഞ്ഞുപോയി. രണ്ടു ദിവസം കഴിഞ്ഞ് നെഹ്റു പ്രതാപ്ഗറില്‍ എത്തി. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഡിസി എങ്കിൽ വായനക്കാർക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്

ആ യാത്രയിലാണ് നെഹ്റു ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയത്. വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങള്‍ക്കും അപ്പുറത്താണ് ഗ്രാമങ്ങളിലെ മനുഷ്യജീവിതം എന്ന് ആദ്യമായി അദ്ദേഹം അമ്പരപ്പോടെ മനസ്സിലാക്കി. ഹാരോയിലും കേംബ്രിഡ്ജിലും അലഹബാദിലെ കൊട്ടാരസദൃശമായ വസതിയിലും ഇരുന്നുകൊണ്ട്, താന്‍ വായിച്ചും കേട്ടും അറിഞ്ഞ ഇന്ത്യയില്‍ നിന്നും തികച്ചും അന്യവല്‍ക്കരിക്കപ്പെട്ട മറ്റൊരു ഇന്ത്യയെ ജവഹര്‍ലാല്‍ സ്വയം കണ്ടെത്തി. അതായിരുന്നു നെഹ്റുവിന്‍റെ പൊതു പ്രവർത്തന ജീവിതത്തിന്‍റെ തുടക്കം. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

സുധ മേനോൻ എഴുതിയ കോളം വായിക്കാം

കൂടുതൽ വായിക്കുന്നതിനായി ഡി സി ഇങ്ക് സന്ദർശിക്കൂ

Leave A Reply