പ്രശാന്ത് ചിന്മയന്റെ ‘വര്‍ത്താമനപുസ്തകം’ ; കവര്‍ പ്രകാശനം നാളെ
 പ്രശാന്ത് ചിന്മയന്റെ ആദ്യ നോവല്‍ ‘വര്‍ത്താമനപുസ്തക’ ത്തിന്റെ കവര്‍ച്ചിത്രം നാളെ (2021 ഡിസംബര്‍ 17 വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് മുരളി ഗോപി ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. ഡി സി ബുക്സാണ് പ്രസാധകര്.
പ്രശാന്ത് ചിന്മയന്റെ ആദ്യ നോവല്‍ ‘വര്‍ത്താമനപുസ്തക’ ത്തിന്റെ കവര്‍ച്ചിത്രം നാളെ (2021 ഡിസംബര്‍ 17 വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് മുരളി ഗോപി ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. ഡി സി ബുക്സാണ് പ്രസാധകര്.
നഷ്ടങ്ങളുടെ ഓര്‍മകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ട് സ്വന്തം
നാടിന്റെ വേരുകളിലേക്ക് ഓര്‍മകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതി
സഞ്ചാരമാണ്  ‘വര്‍ത്താമനപുസ്തകം’ എന്ന നോവല്‍. മനുഷ്യനും മനുഷ്യനും പരസ്പരം സ്നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാന്‍.
വലിയ ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠകളില്ലാത്ത സാധാരണ മനുഷ്യര്‍, അവര്‍പോലുമറിയാതെ അവരുടെ ജീവിതംകൊണ്ട് നാടിന്റെ രാഷ്ട്രീയ, സാംസ്കാരിക ഗതിവിഗതികളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതു കാണാം. ചരിത്രത്തിന്റെ അനിവാര്യമായ വഴിയില്‍ വെറും മണ്ണില്‍ ചവിട്ടിയാണ് ഇതിലെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. അവരെ താങ്ങിനിര്‍ത്തുന്ന ലോകം അവരറിയാതെ കാലത്തോടൊപ്പംസഞ്ചരിക്കുന്നു.
 
Comments are closed.