DCBOOKS
Malayalam News Literature Website

കോഴിക്കോട് കടൽത്തീരത്ത് വാക്കുകളുടെ മഹോത്സവം

ഇന്ത്യയുടെ സാഹിത്യനഗരിയായി UNESCO അംഗീകരിച്ച കോഴിക്കോടുവെച്ച് നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ(KLF). 2026 ജനുവരി  22 മുതൽ 25 വരെ കോഴിക്കോട് വെച്ചു നടന്ന കെഎല്‍എഫ് ഒമ്പതാം പതിപ്പില്‍ നടന്ന പ്രധാന ചര്‍ച്ചകളുടെ സംക്ഷിപ്ത രൂപം ഡിസി ഇങ്കില്‍ വായിക്കാം. ഡിസി കിഴക്കേമുറി ഫൌണ്ടേഷൻ ഡിസി ബുക്സുമായി ചേർന്നാണ് കെഎൽഎഫ് സംഘാടനം നിർവഹിക്കുന്നത്. 2016-ൽ ആരംഭിച്ച കെഎൽഎഫ് എല്ലാ വർഷവും കോഴിക്കോട് കടൽത്തീരത്തുവെച്ച് നടത്തപ്പെടുന്നു. കെഎൽഎഫിനോപ്പം കുട്ടികൾക്കായി ചിൽഡ്രൻസ് കേരള കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും (CKLF) നടത്തപ്പെടുന്നു.

സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതിനായി വേദി ഒരുക്കുകയും സ്വതന്ത്ര ചിന്തയും അഭിപ്രായപ്രകടനവും സംവാദങ്ങളിലൂടെയും കലയുടെയും  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക ഉത്സവമായ കെഎൽഎഫ് വിവിധ നാടുകളിലെയും  വ്യത്യസ്ത പശ്ചാത്തലങ്ങളിലെയും എഴുത്തുകാരെയും ചിന്തകരെയും പ്രവർത്തകരെയും ജനങ്ങൾക്കരികിലേക്കെത്തിക്കുന്നു.

കെഎൽഎഫ്ന്റെ ഒൻപതാം പതിപ്പിൽ അഥിതി രാജ്യമായി ജർമ്മനി പങ്കെടുത്തു. ബഹിരാകാശ യാത്രിക സുനിത വില്യംസ് ആയിരുന്നു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ജിമ്മി വെയിൽസ്‌, അബ്ദുൽ റസാഖ് ഗുർണ്ണ, സതോഷി യാഗിസാവ, അഭിജിത് ബാനർജി, കിരൺ ദേശായി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ ഗൾഫ് ഒൻപതംപതിപ്പിൽ അഥിതികളായെത്തി.

കോവിഡ് പ്രോട്ടോകോൾ നിലനിന്നിരുന്ന 2021-ൽ വിർച്വലായി സെഷനുകൾ, യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ പ്രീമിയർ ചെയ്തു നടത്തിയ ഡിജിറ്റൽ പതിപ്പിൽ (e KLF-ൽ) പാലസ്തീൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ, അയർലണ്ട് എന്നിവ ഉൾപ്പെടെ 10-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം കവികൾ പങ്കെടുത്ത അന്താരാഷ്ട്ര കവിതോത്സവവും സംഘടിപ്പിച്ചു.

കെഎൽഎഫ് പത്താം പതിപ്പ് 2027 ജനുവരി 21 മുതൽ 24 വരെയായിരിക്കും നടത്തപ്പെടുന്നത്.

 

AIയ്ക്ക് കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയില്ല, മനുഷ്യൻ നേടിയ അറിവ് പകരം വെയ്ക്കാനാവത്തത്: ജിമ്മി വെയിൽസ്

ആരവങ്ങള്‍ക്ക് വിരാമം; കെഎൽഎഫ് ഒമ്പതാം പതിപ്പിന് സമാപനം

Comments are closed.