പി വി ഷാജികുമാര്‍ എഴുതിയ കഥ കോള്‍, ഡിസി ഇങ്കില്‍ വായിക്കാം
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ. പി വി ഷാജികുമാര്‍ എഴുതിയ ശ്രദ്ധേയമായ ഒരു കഥയാണ് കോള്‍. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ എഴുതിയ ഒരു പ്രതികാര കഥയാണ് കോള്‍. ഡിസി ബുക്സിന്റെ സാഹിത്യ പോർട്ടലായ ഡിസി ഇങ്കിലാണ് ഈ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കന്യക ടാക്കീസ്, ടേക്ക് ഓഫ് എന്നീ സിനിമകളുടെ തിരക്കഥയും പുത്തൻ പണം എന്ന സിനിമയുടെ സംഭാഷണവും എഴുതിയിരിക്കുന്നത് പി വി ഷാജി കുമാറാണ്. എഴുത്തിന് കേന്ദ്രസാഹിത്യ അക്കാദമി-യുവ പുരസ്കാർ, 2017-ലെ കേരള സർക്കാരിന്റെ യൂത്ത് ഐക്കൺ, കേരളസാഹിത്യ അക്കാദമി-ഗീത ഹിരണ്യൻ എൻഡോവ്മെന്റ്, സി.വി. ശ്രീരാമൻ പുരസ്കാരം, എസ്.ബി.ടി. കഥാപുരസ്കാരം, കുഞ്ഞുണ്ണി മാഷ് അവാർഡ്, അങ്കണം പുരസ്കാരം, മലയാള മനോരമ-ശ്രീ പുരസ്കാരം, ഭാഷാപോഷിണി അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ അവാർഡും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ പുരസ്കാരവും കരസ്ഥമാക്കി.
പ്രധാനപുസ്തകങ്ങൾ: ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ, വെള്ളരിപ്പാടം, മരണവംശം.
Comments are closed.