DCBOOKS
Malayalam News Literature Website

മലയാളം പുസ്തക നിരൂപണങ്ങള്‍ – സാഹിത്യ ലോകത്തിലേക്ക് ഒരു ആഴമുള്ള യാത്ര

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം വായിക്കാന്‍ ഏറെ ഇഷ്ടമുള്ള സാഹിത്യ ശാഖയാണ് പുസ്തകനിരൂപണങ്ങള്‍ (Book Review). പുസ്തകങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ പുസ്തക നിരൂപണങ്ങള്‍ വായനക്കാരെ സഹായിക്കുന്നു. മലയാളം പുസ്തക നിരൂപണങ്ങള്‍ മലയാളത്തിലെ ശ്രദ്ധേയ സാഹിത്യ പോര്‍ട്ടലായ ഡിസി ഇങ്കിന്‍റെ പുസ്തക നിരൂപണ (ബുക്ക് റിവ്യു) വിഭാഗത്തില്‍ വായിക്കാവുന്നതാണ്. മലയാളത്തില്‍ സാഹിത്യ നിരൂപണം (വിമര്‍ശനം) എന്ന് ആരംഭിച്ചു എന്നത് സംബന്ധിച്ച് വ്യത്യസ്തമായ വാദങ്ങളുണ്ട്.

Malayalm Book Review | മലയാളം പുസ്തക നിരൂപണം | സാഹിത്യ നിരൂപണം മലയാളം | പുസ്തക അവലോകനം മലയാളം | Malayalam pusthaka niroopanam | malayalam books nirpoopanam | മലയാളം പുസ്തക നിരൂപണങ്ങള്‍

കേരളവര്‍മ വലിയ കോയിത്തമ്പുരാനെയാണ് സുകുമാര്‍ അഴീക്കോട് മലയാള നിരൂപണത്തിന്റെ പ്രാരംഭകനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ സി. പി. അച്യുതമേനോനാണ് മലയാളത്തില്‍ പുസ്തക നിരൂപണത്തിന് തുടക്കമിട്ടതെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്. . അച്യുതമേനോന്‍ എഴുതിയ പുസ്തക നിരൂപണങ്ങള്‍ക്ക് സാഹിത്യ വിമര്‍ശനത്തിന്റെ രീതിയായിരുന്നു. പൂര്‍ണ്ണമായും സാഹിത്യനിരൂപകന്‍ എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ എഴുത്തുകാരന്‍ സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയായിരുന്നു.

കെ. ആര്‍. കൃഷ്ണപിള്ള, പി. അനന്തന്‍ പിള്ള (‘കേരളപാണിനി’, ‘വില്യം ഷെയ്ക്‌സ്പിയര്‍’, ‘മില്‍ട്ടന്‍’), കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കെ. എം. പണിക്കര്‍ (‘കവിതാ തത്ത്വനിരൂപണം’), ഐ. സി. ചാക്കോ, പി. എം. ശങ്കരന്‍ നമ്പ്യാര്‍ (‘സാഹിത്യലോചനം’), കുന്നത്ത് ജനാര്‍ദ്ദനമേനോന്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (‘മലയാള ഭാഷയും സാഹിത്യവും’), കെ. വാസുദേവന്‍ മൂസത്, വടക്കുംകൂര്‍ രാജരാജവര്‍മ, ശിരോമണി പി., കൃഷ്ണന്‍ നായര്‍ (‘കാവ്യജീവിതവൃത്തി’) തുടങ്ങിയവരും ഈ തലമുറയിലെ ശ്രദ്ധേയരായ നിരൂപകരായിരുന്നു. പിന്നീട് കേസരി എ. ബാലകൃഷ്ണപിള്ള, എം. പി. പോള്‍, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍, എന്നിവരാണ് പിന്നീട് നിരൂപണ സാഹിത്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖര്‍. കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ തുടങ്ങിയവരും മലയാള നിരൂപണ സാഹിത്യത്തിന് ശ്രദ്ധേയ സംഭാവന നല്‍കിയവരാണ്.

കൂടുതൽ മലയാളം പുസ്തക നിരൂപണങ്ങൾ വായിക്കൂ

കൂടുതൽ വായിക്കുവാൻ ഡി.സി ഇങ്ക് സന്ദർശിക്കൂ

Comments are closed.