സുഗന്ധി എന്ന ആണ്ടാൾ ദേവനായകി; ടി.ഡി. രാമകൃഷ്ണന്‍

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്‍റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്. ഇനി കണ്ണീരില്ല സോദരി (“No more tears sister” ) എന്ന വാചകങ്ങളോടെ കൊലചെയ്യപ്പെട്ട ശ്രീലങ്കൻ മനുഷ്യാവകാശപ്രവർത്തക ഡോക്ടർ രജനി തിരുരണഗാമയ്ക്കാണ് ഈ കൃതി ഗ്രന്ഥകാരൻ സമർപ്പിച്ചിരിക്കുന്നത് ശ്രീലങ്കൻ ചരിത്രത്തെയും വർത്തമാനകാല രാഷ്ട്രീയത്തെയും അതി സൂക്ഷ്മതയോടെ ഗ്രന്ഥകാരൻ വരച്ചിടുന്നു. ഒരേസമയം നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് കഥകളിലൂടെ രജനി തിരണഗാമ, സുഗന്ധി, ദേവനായകി എന്നീ മൂന്ന് സ്ത്രീകളിലൂടെയാണ് കഥ മുന്നേറുന്നത്. പീറ്റർ ജീവാനന്ദം എന്ന എഴുത്തുകാരൻ തന്റെ പ്രണയിനിയായിരുന്ന സുഗന്ധിയെ തിരഞ്ഞ് ശ്രീലങ്കയിൽ എത്തുന്നിടമാണ് നോവലിൻ്റെ ആരംഭം. പ്രണയിനി യലേക്കുള്ള അന്വേഷണങ്ങൾ ആണ്ടാൾ ദേവനായകി എന്ന ഐതിഹാസിക കഥാപാത്രത്തിലേക്കും ശ്രീലങ്കൻ ചരിത്രാന്വേഷണത്തിലേക്കുമെത്തി
യുദ്ധങ്ങളിൽ ഇരകളായും അഭയാർത്ഥികളായും മാത്രം ചുരുങ്ങുന്ന സ്ത്രീസമൂഹത്തിൽ നിന്ന് വ്യത്യസ്തരായി നിർവാഹകത്വത്തിന്റെ പ്രതീകങ്ങളായി സുഗന്ധിയും രജനി തിരണഗാമയും ദേവനായകിയും മാറുന്നു. ശാരീരിക ചൂഷണങ്ങളും സാമ്പത്തിക അസമത്വങ്ങളും സ്ത്രീധനം പോലുള്ള ദുരാചാരങ്ങളും LTT പോലുള്ള സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത് ഇവിടെ നമുക്ക് കാണാൻ കഴിയും. ബലാൽസംഘം അടിച്ചമർത്തലിനുള്ള ഉപാധിയായി ഉപയോഗിക്കുന്ന ശ്രീലങ്കൻ ഗവൺമെന്റിനെയും ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകയിൽ കാണാൻ കഴിയും. മൂന്നു ദശാബ്ദത്തോളം നീണ്ടുനിന്ന വംശീയ യുദ്ധങ്ങൾ ശ്രീലങ്കയ്ക്ക് നൽകിയതുമിതാണ് .
സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന, യാഥാർത്ഥ്യത്തിന്റെയും ഭാവനയുടെയും സാങ്കല്പികയുടെയും തലങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത് ഇവിടെ രജനി തിരണഗാമ യഥാർത്ഥത്തിന്റെയും ആണ്ടാൾ ദേവനായകി ഐതിഹാസികതയുടെയും സുഗന്ധി ഭാവനയുടെയും പ്രതീകങ്ങൾ ആകുന്നു. ഉത്തരാധുനികതയുടെ മുഖമുദ്രയായ സംയോജിത വിവരണ രീതിയാണ് ടി.ഡി രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകയിൽ അവലംബിച്ചിരിക്കുന്നത്.
✅സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ എഴുതാനുണ്ടായ പ്രചോദനത്തെ കുറിച്ച് ടിഡി രാമകൃഷ്ണന്‍