DCBOOKS
Malayalam News Literature Website

ഓട്ടിസം പ്രമേയമാകുന്ന കഥ, ജിൻഷ ഗംഗയുടെ മുല്ലമൊട്ടിന്റെ മണമുള്ള ജീവിതം

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയയായ യുവ എഴുത്തുകാരിയാണ് ജിന്‍ഷ ഗംഗ. ജിന്‍ഷ ഗംഗയുടെ ഏറ്റവും പുതിയ മലയാളം കഥയാണ് മുല്ലമൊട്ടിന്റെ മണമുള്ള ജീവിതം. ഡിസി ബുക്സിന്‍റെ സാഹിത്യ പോർട്ടലായ ഡിസി ഇങ്കിലാണ് മുല്ലമൊട്ടിന്റെ മണമുള്ള ജീവിതം എന്ന കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓട്ടിസം എന്ന വിഷയം വളരെ ഗൌരവമായി കൈകാര്യം ചെയ്യുന്ന കഥ എന്ന പ്രത്യേകതയും ജിന്‍ഷ ഗംഗയുടെ ഈ കഥയ്ക്കുണ്ട്. കുഞ്ഞുമായുള്ള ഒരച്ഛന്‍റെ വൈകാരിക അടുപ്പവും ഈ കഥയില്‍വിഷയമാകുന്നു.

Jinsha Gangaപുതുകാല കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ജിൻഷ ഗംഗ. ഒട എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകൾക്ക് തകഴി സ്മാരക ചെറുകഥ പുരസ്‌കാരം, അശ്രഫ് ആഡൂർ സ്മാരക കഥാപുരസ്‌കാരം, ശ്രീകണ്ഠാപുരം സാഹിത്യതീരം പുരസ്‌കാരം, ജോയിന്റ് കൗൺസിൽ സംസ്ഥാന കഥാപുരസ്‌കാരം, പയ്യന്നൂർ സാഹിത്യോത്സവ കഥാപുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.

 

✅കൂടുതൽ വായിക്കുവാനായി ഡി സി ഇങ്ക് സന്ദർശിക്കൂ

✅ജിന്‍ഷ ഗംഗയുടെ ‘ഒട’യ്ക്ക് ഒരു വായനാനുഭവം,

Comments are closed.