
‘ദൈവം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്ത് വരമാകും ആവശ്യപ്പെടുക?’ കൊച്ചു ക്ലാസിലെ ഒരു കുട്ടിയോട് ടീച്ചര്‍ ചോദിച്ച ചോദ്യമാണിതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒഡീഷയില്‍ ആറ് സര്‍വകലാശായിലെ വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പിന്റെ എഴുത്തു പരീക്ഷയില്‍ നിന്നുള്ള ഒരു ചോദ്യമാണിത്.
വിസി മാരുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട 16 പേരാണ് പരീക്ഷ എഴുതിയത്. നാല് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ നടത്തിയ രീതിയെക്കുറിച്ചും ഫലപ്രഖ്യാപനത്തെക്കുറിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. ചുരുക്കപ്പട്ടികയിലെ മുതില്‍ പ്രൊഫര്സര്മാരെ അപമാനിക്കുന്ന സമീപനമാണിതെന്നും വിമര്‍ശനമുണ്ട്.
Comments are closed.