
വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ രഹിത ദിനം. കാര്‍ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിന്റെ പ്രയോജനങ്ങള്‍ എടുത്തുകാണിക്കാനുള്ള ദിനമാണിത്. ഒരു ദിവസം തങ്ങളുടെ കാര്‍ ഉപേക്ഷിക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 ന് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.
വർഷത്തിൽ ഒരു ദിനം കാറുകളെ സ്വതന്ത്രമാക്കുകയും ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചോ സൈക്കിളിലേ കാൽനടയായോ യാത്രചെയ്യുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. പൊതുവാഹനങ്ങൾ ഉപയോഗിച്ചും സമീപസ്ഥലങ്ങളിലേക്ക് കാൽനടയായും യാത്ര ചെയ്യുന്നതും ഈ ദിനാചരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവരെയും ബോധവൽക്കരിക്കുന്നു.
സ്പെയിനിലെ ടൊലേഡൊ നഗരത്തിൽ അമേരിക്കക്കാരനായ എറിക് ബ്രിട്ടൻ 1994-ൽ നടത്തിയ ആഹ്വാനമാണ് ഈ ദിനാചരണ ത്തിലേക്ക് നയിച്ചത്. 1995-ൽ ഇംഗ്ലണ്ടിൽ കാർമുക്ത ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും സമ്മർദ്ദത്തിൽ നിന്നും മുക്തി നേടുന്നതിനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.
Comments are closed.