വിശ്വചരിത്രാവലോകനം – ജവാഹർലാൽ നെഹ്‌റു എഴുതി സുരേഷ് എം.ജി വിവർത്തനം ചെയ്ത പുസ്തകം
ജവാഹർലാൽ നെഹ്‌റു എഴുതി സുരേഷ് എം.ജി വിവർത്തനം ചെയ്ത ചരിത്ര പുസ്തകം ആണ് വിശ്വചരിത്രാവലോകനം. 6000 ബി. സി മുതലുള്ള മാനവരാശിയുടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം ആണ് വിശ്വചരിത്രാവലോകനം. 196 അധ്യായങ്ങളായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം ജയവാസകാലത്ത് ഇന്ദിരയ്ക്ക് അയച്ച ഓരോ കത്തുകൾ ആണ്.

ഓരോ അധ്യായവും ഓരോ യുഗത്തെ പ്രതിപാദിക്കുന്നു. എല്ലാ സാമ്രാജ്യങ്ങളെ കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ കോണിൽ നിന്ന് അല്ലാതെ ഉള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്രാവലോകനമായി ഈ കൃതിയെ കണക്കാക്കാം. ലോകചരിത്രത്തിന്റ കാലഗണന, ഒരു ജന്മദിന കത്ത്, ഒരു പുതുവർഷ സമ്മാനം, ചരിത്രത്തിന്റെ പാഠം, ഏഷ്യയും യൂറോപ്പും, പഴയ പാരമ്പര്യത്തിന്റെ ഭാരം, ചൈനയുടെ ആയിരം വർഷങ്ങൾ, മൂന്ന് മാസങ്ങൾ , അറബിക്കടൽ എന്നിങ്ങളെ പലപല കത്തുകൾ ആയിട്ടാണ് വിശ്വചരിത്രാവലോകനം എന്ന ഈ കൃതി ഉള്ളത്.
ഇതിൽ പഴയ പാരമ്പര്യത്തിന്റെ ഭാരം എന്ന കത്തിൽ നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പറയുന്നുണ്ട്. കളം കഴിഞ്ഞു പോകുന്നുവെങ്കിലും പഴപ്പാല പാരമ്പര്യവും തലമുറ തലമുറകളായി പിന്തുടർന്ന് പോകുന്നു. നമ്മുടെ ഭൂതകാലത്തിന്റെ പല ചങ്ങലക്കണ്ണികളും നമ്മൾ നിലനിർത്തേണ്ടതുണ്ട്, നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നിൽക്കുന്ന പരമ്പര്യങ്ങളെ നമ്മൾ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ധാരാളം അറിവ് പകരുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഈ പുസ്തകം രണ്ട വാല്യങ്ങൾ ആയിട്ടാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ