വിസ്മയതീരത്ത് – പി ടി ചാക്കോ രചിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം
പി ടി ചാക്കോ രചിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം ആണ് ‘വിസ്മയതീരത്ത്‘. ഏതൊരാളെയും മോഹിപ്പിക്കും വിധം ജനഹൃദയങ്ങളിൽ അവരുടെ എല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി, ചിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകമാണ് ‘വിസ്മയതീരത്ത്’. ഡി സി ബുക്ക്സ് ഈ രാഷ്ട്രീയ ജീവചരിത്രം വായനക്കാരിലേക്ക് എത്തിക്കുന്നു. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയാൻ ഈ പുസ്തകം സഹായിക്കുന്നു.
ബിരുദധാരിയായ പാവപ്പെട്ട പട്ടികജാതി കുടുംബത്തിലെ രാജന് തരപ്പെടുത്താൻ അദ്ദേഹം എടുത്ത ശ്രമം വിജയകരം ആയിരുന്നു എന്ന് ഈ പുസ്തകത്തിന്റെ രചയിതാവ് ആയ പി ടി ചാക്കോ പറയുന്നു. ശ്രീകാര്യം സ്വദേശി ആയ അന്ധനായ സന്തോഷിനു പെട്ടിക്കട ഇടാനുള്ള സാമ്പത്തിക സഹായം നൽകാനായി അദ്ദേഹം എടുത്ത തീരുമാനങ്ങളും ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സൗദിയിൽ തൂക്കുമരത്തിലേക്കു നടന്നുനീങ്ങിയ കൊല്ലം പള്ളിമുക്ക് സ്വദേശികളായ മൂന്നുപേരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ അദ്ദേഹം സോളാർ ചൂടിൽ നിന്ന് ഉരുകുകയായിരുന്നെങ്കിലും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത ഉമ്മൻ ചാണ്ടി വലിയ മനസ്സിന്റെ ഉടമ ആണ് എന്ന് രചയിതാവ് ഉറക്കെ വിളിച്ചുപറയുന്നു. പലവിധ ബുദ്ധിമുട്ടുകൾക്കും കൂടിക്കാഴ്ചകൾക്കും ഇടയിൽ അദ്ദേഹം വിഷമിക്കുന്നവരുടെയും തന്റെ മുന്നിൽ അപേക്ഷയുമായി വരുന്നവരുടെയും കൂടെ നിന്ന കഥകൾ ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഭരണാധികാരിക്കും സാധ്യമല്ലാത്ത ജനസമ്പർക്ക പരിപാടി നാലു തവണ നടത്താൻ സാധിച്ചതെങ്ങനെ? ഞാണിന്മേൽ നിന്ന് എതിർപ്പുകളെ നേരിട്ട് വൻകിട പദ്ധതികൾ നടപ്പാക്കിയ മാനേജ്മന്റ് വൈദഗ്ദ്യമെന്താണ്? ഒരു പരാതിയോ അപേക്ഷയോ കിട്ടിയാൽ അത് അദ്ദേഹത്തിന്റേതായി മാറുന്നതെങ്ങനെ ? ഇങ്ങനെ ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇനിയും അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ‘വിസ്മയതീരത്ത്‘ എന്ന ഈ രാഷ്ട്രീയ ജീവചരിത്രം ഉപകരിക്കുമെന്നത് തീർച്ച.
വിസ്മയതീരത്ത് വായിക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്ക് ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക
Comments are closed.