Book Details
Book : Vishu Enna Penkutti
Author : Rajad R
Category : Novel
ISBN : 9789370984462
Published Year : 2026
Publisher : DC Upmarket Fiction
Number of pages : 216
Language : Malayalam
About the Book
വിഷു എന്ന പെൺകുട്ടി പുസ്തകത്തെ കുറിച്ച്
ആ നനുത്ത ഓർമ്മകൾ ഇപ്പോഴും ഒരു നേർത്ത വിങ്ങലായി നെഞ്ചോടു ചേർത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ, ഈ നോവൽ നിങ്ങൾക്കുള്ളതാണ്. ഒരു നൂറുവർഷം ജീവനോടെ ഇരുന്നാലും അവളെയോർമിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്… ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്… സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല… ഇത് അവളുടെ കഥയാണ്. വിഷുവിന്റെ… അവളുടെ പോരാട്ടത്തിന്റെ… അവളനുഭവിച്ച ഭീകരമായ വേദനയുടെ… സഹനങ്ങളുടെ… സ്വപ്നങ്ങളുടെ കഥ.
പ്രൊഫണൽ നേട്ടങ്ങൾകൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകൾകൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാർത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ.
ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ ‘വിഷു’ക്കാലം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
രജത് ആർ. എഴുതിയ വിഷു എന്ന പെൺകുട്ടി എന്ന നോവൽ ഒരു പ്രണയകഥയാണ്. നാല് ക്രൈം ത്രില്ലർ നോവലുകൾക്കുശേഷം രജത് ആർ. എഴുതുന്ന പ്രണയ നോവലാണ് ഇത്.
അന്ന് കോഴ്സ് തീരുന്നതിന് മുമ്പുള്ള അവസാന ദിവസത്തെ ഐ.സി.യു. ഡ്യൂട്ടി ആയിരുന്നു ഡോ. ആദിത്യന്. ഉത്സാഹത്തോടെ അയാൾ റൗണ്ട്സ് എടുത്തു. മരുന്നുകളുടെ അളവ് ക്രമീകരിച്ചു. ഡ്രിപ്പുകളുടെ വേഗത കൂട്ടിയും കുറച്ചും രോഗികൾക്കിടയിൽ ഓടിനടന്നു. കാൽനൂറ്റാണ്ടിലധികം നീണ്ട ചിട്ടയായ പഠനം. ഇന്ന് എല്ലാത്തിനോടും വിട പറയുകയാണ് അയാൾ… ആഘോഷിക്കാനായി ആദിത്യൻ ഏറ്റവും പുതിയ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് എട്ടുമണിയാവാൻ ആകാംക്ഷയോടെ കാത്തിരുന്നു. അതുകഴിഞ്ഞ് ഡോ. സംഗീതിനാണ് നൈറ്റ് ഡ്യൂട്ടി. ആശുപത്രിയിലെ കൂറ്റൻ ക്ലോക്ക് എട്ടടിച്ചു. പക്ഷേ, സംഗീത് മാത്രം എത്തിയില്ല. ഒമ്പത് മണിവരെ കാത്തിരുന്നിട്ടും സംഗീത് എത്താതിരുന്നതുകൊണ്ട് അവന്റെ സ്ഥിരം പരിപാടിയാണെന്ന് കരുതി എന്തെങ്കിലും ആവശ്യമുണ്ടായാൽ സംഗീതിനെ ഫോൺ ചെയ്യാനേൽപ്പിച്ച് ആദിത്യൻ സിനിമയ്ക്ക് പോയി. എന്നാൽ സിനിമ കഴിഞ്ഞിറങ്ങിയ ആദിത്യൻ അറിയുന്നത് ഐ. സി.യു പേഷ്യന്റായ സഹീർ മരിച്ചെന്നും അപ്പോൾ ഡ്യൂട്ടിയിൽ ആരുമുണ്ടായിരുന്നില്ല എന്നുമാണ്. തുടർന്ന് ആദിത്യന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ആദിത്യനെ ഒരു നല്ല മനുഷ്യനും നല്ല ഡോക്ടറുമെല്ലാമാക്കി മാറ്റുന്നത്. ആദിത്യന്റെ ഉള്ളിൽ പ്രണയം നിറയ്ക്കുന്നത്.
രോഗങ്ങളെക്കുറിച്ച് എത്രയേറെ പഠിച്ചാലും വേദനയെയും സമയത്തെയും അളക്കാൻ ശ്രമിച്ചാലും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന നിമിഷത്തെ ഒരിക്കലും കൃത്യമായി പഠിക്കാനാവില്ല എന്ന തോന്നലിൽ നിന്നാണ് രജത് ആർ. വിഷു എന്ന പെൺകുട്ടി എന്ന നോവൽ എഴുതിയത്. അതുകൊണ്ട് തന്നെ ഇത് ഒരു പ്രണയകഥ മാത്രമല്ല; നഷ്ടത്തെക്കുറിച്ചും സ്മരണയെക്കുറിച്ചും മനുഷ്യന്റെ പരിമിതികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള കഥ കൂടിയാണ്. അങ്ങനെയൊരു വായന നമ്മളെ കൂടുതൽ ആവേശത്തോടെ ജീവിക്കാനും പ്രണയിക്കാനും കുറച്ചെങ്കിലും പ്രേരിപ്പിച്ചേക്കാം.
About author
ആരാണ് രജത് ആർ (Rajad R)?
എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിരതാമസം. കൊച്ചി ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആദ്യനോവലായ “ഒന്നാം ഫൊറൻസിക് അദ്ധ്യായം’ (2021) ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. “അൽ മല്ലു’ (2020) എന്ന മലയാളസിനിമയുടെ സഹകഥാകൃത്ത്. ഡി സി ബുക്സ് ഫ്ലാഷ് ഫിക്്ഷൻ മത്സരത്തിലൂടെ തിരഞ്ഞെടുത്ത മിനിക്കഥാസമാഹാരത്തിൽ രചന ഉൾപ്പെട്ടിട്ടുണ്ട്. ശരീരശാസ്ത്രത്തിലും മെഡിക്കൽ വിദ്യാഭ്യാസത്തിലുമായുള്ള എട്ട് പഠനങ്ങൾ ശാസ്ത്രീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
FAQ
രജത് ആർ. എഴുതിയ മറ്റ് നോവലുകൾ ഏതെല്ലാം?
ഫ്രൈഡേ ഫോറൻസിക് ക്ലബ്, സസ്പെൻസ് ജീൻ, ബോഡി ലാബ്
വിഷു എന്ന പെൺകുട്ടി എന്ന നോവലിന്റെ പ്രമേയം എന്ത്?
പ്രണയം
ഈ നോവൽ എവിടെ ലഭിക്കും?
ഡി സിബുക്സിന്റെ എല്ലാ സ്റ്റോറുകളിലും ലഭിക്കും.
Comments are closed.