
വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും ആ മാതൃക പിന്തുടര്ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീന മാതൃക നല്കി സ്വന്തം സ്ഥാപനത്തിന്റെ മുന്‍പിലുള്ള സരസ്വതി മണ്ഡപത്തില്‍ നൂറുകണക്കിനു കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്‍കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്സ് പിന്തുടരുന്നു.
ഈ വര്‍ഷവും വിദ്യാരംഭ ചടങ്ങിന് പ്രഗല്ഭവ്യക്തികളാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് സേതു, എഴുത്തുകാരനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. ബി.അശോക് ഐ.എ.എസ്, അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ എന്നിവരാണ് വിദ്യാരംഭ ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. 2018 ഒക്ടോബര്‍ 19-ന് രാവിലെ എട്ട് മണി മുതല്‍ ഡി.സി ബുക്സ് ആസ്ഥാനത്തുള്ള സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുക.
ഡി.സി ബുക്സില്‍ വിദ്യാരംഭം കുറിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
രജിസ്ട്രേഷന് വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം- 01
വിളിയ്ക്കേണ്ട നമ്പര്‍:0481 2562114, 9072351755
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക: http://www.dcbooks.com/vidyarambham-2018
Comments are closed.