സജിത മഠത്തിലിന്റെ ആത്‌മകഥ ‘ വെള്ളിവെളിച്ചവും വെയിൽനാളങ്ങളും ‘
സിനിമാ – നാടക അഭിനേത്രി ആയ സജിത മഠത്തിലിന്റെ ആത്മകഥ ആയ ‘ വെള്ളിവെളിച്ചവും വെയിൽനാളങ്ങളും ‘ ഡിസി ബുക്ക്സ് വിപണിയിൽ എത്തിച്ചിരിക്കുന്നു . ആത്മകഥയിൽ സജിത മഠത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഭവങ്ങളുടെ കാലം സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് സ്വന്തം കുടുംബചട്ടക്കൂടുകൾക്കു പുറത്ത് അനുവദനീയം ആയ ഇടങ്ങളിൽ അല്ലാതെ പോകാൻ സമൂഹ സദാചാരം വിലക്കിയിരുന്ന കാലം ആണ്. സജിത അത്തരം വിലക്കുകൾ പൊട്ടിച്ചെയറിയാൻ എന്തെല്ലാം കടമ്പകൾ ആണ് കടന്നത് എന്നും, അത് കൊണ്ട് തന്നെ നേടിയെടുക്കാൻ സാധിച്ച തിളക്കമാർന്ന വിജയങ്ങൾ എന്തെല്ലാം ആണെന്നും ‘ വെള്ളിവെളിച്ചവും വെയിൽനാളങ്ങളും‘ എന്ന ആത്മകഥയിൽ പരാമർശിക്കുന്നു.
പാറിപ്പറിഞ്ഞു കിടക്കുന്ന തന്റെ ഓർമകളെ, ജീവിതസന്ദർഭങ്ങളെ ഒന്നിന് പുറകെ ഒന്നായി കൃത്യമായ സംഭവങ്ങളുടെ മാലയായി എഴുതുന്ന രചനാരീതിയിൽ അല്ല ഈ എഴുത്ത് . ഫിക്ഷനുകളും, ജീവിതവും അതേക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടി കലർന്ന രചനാരീതിയിൽ പ്രസിദ്ധീകരിച്ചതാണ് ഈ ആത്മകഥ .
‘വെള്ളിവെളിച്ചവും വെയിൽനാളങ്ങളും‘ ഇപ്പോൾ തന്നെ സ്വന്തമാക്കൂ..
ഡിസി ബുക്സിനോടൊപ്പം കൂടുതൽ വായിക്കൂ ..