DCBOOKS
Malayalam News Literature Website

വെജിറ്റേറിയൻ – ഹാൻ കാങ്ങിന്റെ നോവൽ

വെജിറ്റേറിയൻ, ഹാൻ കാങ്ങിന്റെ രചനകളിൽ ഈറ്റവനും മൂല്യവത്തായത് എന്ന് നിർവിശങ്കം പറയാവുന്ന കൃതി ആണ്. ഡി സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുന്നു.

വെജിറ്റേറിയൻ | VEGETARIAN - MALAYALAM

അത് കൊറിയൻ ഭാഷയുടെ വായനക്കാർക്ക് മുന്നിൽ എത്തുന്നത് 2007 ഇൽ ആണ്. സസ്യഭൂക്ക്, മംഗോളിൻ മറുക്, ശിഖമയ വൃക്ഷങ്ങൾ, എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ള വെജിറ്റേറിയൻ ക്ഷോഭത്തിന്റെയും അരുതായ്മകയുടെയും രൗദ്രതയുടെയും കാമപരതയുടെയും ഭാവസമ്മിശ്രതയാർന്ന വശ്യവും സ്വപ്നസദൃശവുമായ ഒരു അസാധാരണ രചനയാണ്‌. മൂന്ന് ഭാവവും എഴുതപ്പെട്ടത് രേഖീയമായ തുടർച്ചയിലല്ല. ഭിന്നവീക്ഷണകോണുകളിലൂടെയും സ്ഥലരാശിയിലൂടെയും ഋതുഭേദങ്ങളിലൂടെയും നീങ്ങുന്ന ആഖ്യാനം പക്ഷെ, സുദൃഢവും ഇഴയടുപ്പമുള്ളതുമാണ്. ക്രൂരമായ ഒരു സമൂഹത്തിനെതിരെ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന ഒരു ചെറുത്തുനിൽപ്പാണ്‌ വെജിറ്റേറിയൻ എന്ന നോവലിന്റെ പ്രമേയം. രൂക്ഷ ഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ് ഹൈ ഭർത്താവിന്റെയും സമൂഹത്തിന്റെയും താല്പര്യത്തിനു വിരുദ്ധമായിമാംസാഹാരം അപ്പാടെ ത്യജിച്ചു ഒരു സസ്യഭോക്കായി മാറാൻ നിശ്ചയിച്ചപ്പോളുളവായ സംഘർഷം അവളെ തകർത്തുകളയാൻ പോന്നതായിരുന്നു.തന്റെ ദൃഢനിശ്ചയത്തിനു അവൾക്ക് വലിയ വില നൽകേണ്ടി വന്നു.അതിരറ്റ ഭ്രമത്തിൽ അവൾ അകപ്പെടുന്നു.തന്റെ വായിലേക്ക് ബലേന ഇറച്ചി കുത്തികയറ്റിയ അച്ഛനോട് അവൾ പക തീർത്തത് കത്തി കൊണ്ട് സ്വന്തം കൈത്തണ്ട മുറിച്ചാണ്. മുറിവിലൂടെ കുത്തിയൊലിച്ച ചോരയിൽ അവൾ നിസ്സഹായ ആയി പതിക്കുന്നു. ദുസ്വപ്നമെന്നോ യാഥാർഥ്യമെന്നോ വ്യവച്ഛേദിക്കാനാകാത്ത സംഭവ പരമ്പര ആണ് ഇനിയങ്ങോട്ട്. അതിൽ നഗ്നമേനികളിലെ വർണസങ്കലനമുണ്ട്. ഉന്മത്തമായ രതിയുടെ ഊറ്റമുണ്ട്. പര്വതനിരകളിലെ മഞ്ഞും മഴയും കാറ്റുമുണ്ട്. സസ്യസമൃദ്ധിയുണ്ട് ആരവങ്ങളും കനത്ത നിശ്ശബ്ദതയുമുണ്ട്.

ഈ നോവൽ വായിക്കുന്നതിനായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

Leave A Reply