DCBOOKS
Malayalam News Literature Website

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും (Urulakkizhangu Thinnunnavarum Janapriyakathakalum)

Urulakkizhangu Thinnunnavarum Janapriyakathakalum By Subhash Chandran

Book Details

Book : Urulakkizhangu Thinnunnavarum Janapriyakathakalum
Author : Subhash Chandran
Category : Short Stories
ISBN : 9789370985117
Published Year : 2026
Publisher : DC Books
Number of pages : 112
Language : Malayalam

About the Book

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്

ചെറുകഥയിൽ തൻ്റേതു മാത്രയൊരിടം നേടിയെടുത്ത എഴുത്തുകാരിൽ സുഭാഷ് ചന്ദ്രന് ഒരു പ്രത്യേകസ്ഥാനമുണ്ട്. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം മുതൽ ആ സാഹിത്യ സപര്യ തുടങ്ങുന്നു. 1994-ൽ മാതൃഭൂമി വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ വിഷുപ്പതിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുകഥ ഘടികാരങ്ങൾ നലയ്ക്കുന്ന സമയം, റിപ്പബ്ലിക്, പറുദീസാനഷ്ടം തുടങ്ങിയ12 കഥകളുടെ സമാഹാരമാണിത്.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

വാക്കുകളുടെ തിരഞ്ഞെടുപ്പിലും അർഥം ചമയ്ക്കലിനും ഉത്തരാധുനിക മലയാള ചെറുകഥയുടെ നടപ്പുരീതികളിൽനിന്നും വേറിട്ടു നിൽക്കുന്നവയാണ് സുഭാഷ് ചന്ദ്രൻ്റെ ചെറുകഥകൾ. ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളിലും പ്രശസ്തമായ 12 ചെറുകഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, റിപ്പബ്ലിക്, ഭാരം കുറഞ്ഞ ഭാണ്ധങ്ങൾ, ദൈവവും സർക്കാരും, ഏദൻ, പറുദീസാനഷ്ടം, സന്മാർഗം, അമേരിക്ക, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങ് തിന്നുന്നവർ, ഏഴു ഖണ്ധികയിൽ ഒരു കടങ്കഥ, സതിസാമ്രാജ്യം എന്നിവയാണ് ചെറുകഥകൾ.

About author

ആരാണ് സുഭാഷ് ചന്ദ്രൻ (Subhash Chandran)?

Subhash Chandran1972- ൽ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് എം എ മലയാളത്തിന് ഒന്നാം റാങ്ക്. നേടി. വിദ്യാർത്ഥി ആയിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ഒന്നാംസ്ഥാനം ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം എന്നതിന് ലഭിച്ചതിലൂ ടെ സാഹിത്യരംഗത്തേക്കു പ്രവേശിച്ചു. മനുഷ്യന് ഒരു ആമുഖം, സമുദ്രശില, തല്പം, ബ്ലഡി മേരി, കഥകൾ സുഭാഷ്ചന്ദ്രൻ തുടങ്ങി മുപ്പതോളം കൃതികൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

FAQ

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും ആരുടെ പുസ്തകമാണ്?

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തായ Subhash Chandran എഴുതിയ ചെറുകഥാസമാഹാരമാണ്.

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ എത്ര കഥകളുണ്ട്?

ഈ സമാഹാരത്തിൽ 12 ജനപ്രിയ ചെറുകഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പുസ്തകത്തിലെ പ്രധാന കഥകൾ ഏതൊക്കെയാണ്?

ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, റിപ്പബ്ലിക്, ഭാരം കുറഞ്ഞ ഭാണ്ഡങ്ങൾ, ദൈവവും സർക്കാരും, ഏദൻ, പറുദീസാനഷ്ടം, സന്മാർഗം, അമേരിക്ക, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങ് തിന്നുന്നവർ, ഏഴു ഖണ്ഡികയിൽ ഒരു കടങ്കഥ, സതിസാമ്രാജ്യം എന്നിവയാണ് പ്രധാന കഥകൾ.

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും ആരൊക്കെയാണ് വായിക്കേണ്ടത്?

ആധുനിക മലയാള ചെറുകഥകൾ, ചിന്തോദ്ദീപകമായ സാഹിത്യം, വ്യത്യസ്ത ആഖ്യാനരീതികൾ എന്നിവ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ പുസ്തകം അനുയോജ്യമാണ്.

ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയകഥകളും എന്തുകൊണ്ട് വായിക്കണം?

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ 12 കഥകൾ ഒരുമിച്ച് വായിക്കാനും മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴത്തിൽ അനുഭവിക്കാനുമുള്ള മികച്ച അവസരമാണ് ഈ സമാഹാരം നൽകുന്നത്.

Comments are closed.