ബൈജു എൻ നായരുടെ ‘ഉക്രെയ്നും തായ്വാനും’; പുസ്തകപ്രകാശനം നാളെ
 ബൈജു എൻ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ഉക്രെയ്നും തായ്വാനും-രണ്ടു രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങള്‍’ ഫെബ്രുവരി 4ന് വൈകുന്നേരം 5.30ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സ് ശാഖയിൽ വെച്ച് പ്രകാശനം ചെയ്യും .ഡോ. ബീന ഫിലിപ്പ്, ബൈജു എൻ നായർ  എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും.  ഫെബ്രുവരി 3 മുതൽ 20 വരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പ്രകാശനച്ചടങ്ങ് നടക്കുന്നത്.

കിഴക്കൻ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ൻ , ദ്വീപ് രാജ്യമായ തായ് വാൻ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകമാണ് ‘ഉക്രെയ്നും തായ്വാനും-രണ്ടു രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങള്‍’. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്ഫോടനം നടന്ന ചെര്‍ണോബില്‍, കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകള്‍, പ്രിപ്യാറ്റ് നഗരാവശിഷ്ടങ്ങള്‍, കാസിലുകള്‍ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ ദ്വീപ് രാഷ്ട്രമായ തായ്വാന്റെ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ്വാന് മിറക്കിള്‍ എന്ന് കേള്‍വികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കായ്ഷെക്ക് മെമ്മോറിയല്‍ ഹാള്‍, ലുങ്ഷാന്‍ ക്ഷേത്രം, തായ്പേയ് 101 , എലിയു ജിയോളജിക്കല്‍ പാര്‍ക്ക്, പിങ്ഷിയിലെ വര്‍ണ ബലൂണുകള്‍ തുടങ്ങി ഒട്ടനവധി വിസ്മയങ്ങള്‍ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.
 
Comments are closed.