DCBOOKS
Malayalam News Literature Website

ഉജ്ജയിനിയിലെ ഗായിക – മിനി പി സി യുടെ ചെറുകഥാസമാഹാരം

മിനി പി സി യുടെ ഉജ്ജയിനിയിലെ ഗായിക എന്ന ചെറുകഥാസമാഹാരം ഡി സി ബുക്സിലൂടെ ജനങ്ങളിലേക്ക് എത്തുകയാണ്. ആൺ ശരീരത്തിൽ കുടുങ്ങിപ്പോയ പെൺ മനസ്സുള്ള ഹരിയുടെ കഥ, മലർമാതിൻ കാന്തൻ , മികച്ച ആഖ്യാന ശൈലിയുടെ ഉദാഹരണമാണ്.

UJJAYINIYILE GAAYIKA | ഉജ്ജയിനിയിലെ ഗായിക

തേറ്റ എന്ന കഥ വളരെ വ്യത്യസ്തമായ ഒരെഴുത്താണ്. പന്നിയുടെ വെട്ടുകൊള്ളുന്ന കുടുംബത്തിലെ പല തലമുറകൾ. ശാപം കിട്ടിയ കുടുംബത്തിന്റെ കഥപറയുന്ന തേറ്റ. വെളുത്തപ്പൂപ്പനും കറുത്തപ്പൂപ്പനും കുടുംബത്തിന്റെ വംശാവലിയും ഈ കഥയെയും കഥാപാത്രങ്ങളെയും വേറിട്ടതും വളരെ വ്യത്യസ്തമായ ശൈലി നിറച്ചതും ആക്കുന്നു . കുടുംബബന്ധങ്ങളുടെ തകർച്ചയുടെയും പ്രണയത്തിൻെറയും നിരാശയുടെയും കഥ ‘മാലിനി’ . കുടുംബ ബന്ധങ്ങളുടെ തകർച്ച ഒരു കുട്ടിക്ക് ഉണ്ടാക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ട് , പ്രണയത്തിനു എതിരായിട്ടും തുടർച്ചയായി തന്നെ വേട്ടയാടുന്ന പ്രണയം, വളരെ വ്യത്യസ്തമായ ഒരാഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് കഥാകാരി.
മലർമാതിൻ കാന്തൻ ,തേറ്റ, മാലിനി, ദൈവദശകം ,ഒരു ഉത്തരകൊറിയൻ കിമിയൻ, ഉജ്ജയിനിയിലെ ഗായിക
എന്നിങ്ങനെ 6 ചെറുകഥകളുടെ സമാഹാരമാണ് ‘ഉജ്ജയിനിയിലെ ഗായിക‘. ഈ വായന നിങ്ങൾക്ക് വ്യത്യസ്തമായ ഒരനുഭവം തരുമെന്നത് തീർച്ച.

ഉജ്ജയിനിയിലെ ഗായിക ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക

Comments are closed.