Book Details
Book : Udalchirath
Author : Mahin Shajahan
Category : Novel
ISBN : 9789376914388
Published Year : 2026
Publisher : Sedora
Pages : 146
Language : Malayalam
About the Book
‘ഉടൽചിരാത്’ പുസ്തകത്തെ കുറിച്ച്
സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു നാണയത്തിനിരുവശമെന്ന പോലെ മരണത്തെയും ജീവിതത്തെയും പേറി ചിതറി വീണു കൊണ്ടേയിരിക്കുന്നു. അവൻ്റെ ആ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നു വരുന്ന കുറേയേറെ മനുഷ്യർ. അവർക്കിടയിൽ സ്വപ്നാടനം പോലെ അവൻ്റെ ജീവിതം മാറിമറിയുന്നു. ആ ജീവിതത്തിലേക്ക് പറിച്ചു മാറ്റുവാൻ ആകാത്ത രീതിയിൽ ആ നാടും നിറയുന്നു.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
വാരാണസിയുടെ പശ്ചാത്തലത്തിൽ, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും യാഥാർത്ഥ്യങ്ങൾക്കിടയിൽ സത്യമേത് മിഥ്യയേതെന്നറിയാതെ ഉഴലുന്നൊരു മനുഷ്യൻ. അഘോരിയെന്ന സങ്കൽപ്പത്തിൻ്റെ കടന്നു വരവോട് കൂടി കൂടുതൽ സങ്കീർണ്ണമാകുന്ന അവൻ്റെ ജീവനും ജീവിതവും. നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വന്നവസാനം ജീവിതത്തിൽ നിന്നും തന്നെ ഒളിച്ചോടേണ്ടി വരുമോയെന്ന ജീവിത യാത്രയിലെത്തിപ്പെടുന്നു. അപ്രതീക്ഷിതമായി അവൻ്റെ ജീവിതത്തിൽ കടന്നു വരുന്ന അതിഥികളും അവർ മാറ്റിമറിക്കുന്ന അവൻ്റെ ജീവിതവും തുടങ്ങി വാരാണസി അവൻ്റെ ജീവിതത്തിൽ എന്തെല്ലാം മായാജാലമാണ് കൊണ്ടുവരുന്നതെന്ന് ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. സ്വന്തം ജന്മനാടുപേക്ഷിച്ച് യാത്ര തിരിക്കുന്ന ഒരു മനുഷ്യൻ എത്തിപ്പെടുന്നത് ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും നാട്ടിലാണ്. അവിടെവെച്ച് അവൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ. പിന്നീട് അവൻ്റെ ജീവിതം കീഴ്മേൽ മറിയുന്നു.
About author
ആരാണ് മാഹിൻ ഷാജഹാൻ (Mahin Shajahan) ?
കൊല്ലം ജില്ലയിലെ കാരാളികോണം എന്ന ഗ്രാമത്തിൽ ഷാജഹാൻ്റെയും നജുമ ബീവിയുടെയും മകനായി ജനനം. മാർത്താണ്ഡം കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽനിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. സൌദിയിലെ റിയാദിൽ ജോലി ചെയ്യുന്നു. പ്രേമപ്പകിട (കഥാസമാഹാരം), കുഞ്ഞുമീനുകളുടെ കടൽ (കവിതാസമാഹാരം) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതപങ്കാളി: സുമി, മക്കൾ: അയാൻ, ഇസ.
FAQ
‘ഉടൽചിരാത്’ ഏത് തരത്തിലുള്ള പുസ്തകമാണ്?
‘ഉടൽചിരാത്’ വാരാണസിയുടെ നിഗൂഢമായ പശ്ചാത്തലത്തിൽ ജീവിതത്തെയും മരണത്തെയും പ്രമേയമാക്കി അവതരിപ്പിക്കുന്ന ഉദ്വേഗജനകമായ നോവലാണ്. ഐതിഹ്യങ്ങൾ, പുരാണങ്ങൾ, അഘോര സങ്കൽപ്പം, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾ എന്നിവ കഥയിൽ ഇഴചേരുന്നു.
‘ഉടൽചിരാത്’ എന്ന നോവലിന്റെ പ്രധാന വിഷയം എന്താണ്?
ജീവിതത്തിന്റെയും മരണത്തിന്റെയും അതിർവരമ്പുകൾക്കിടയിൽ സത്യവും മിഥ്യയും തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ജീവിതയാത്രയാണ് നോവലിന്റെ പ്രധാന പ്രമേയം. വാരാണസിയുടെ നിഗൂഢതകളും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യരും ഈ യാത്രയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
‘ഉടൽചിരാത്’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലം എവിടെയാണ്?
വാരാണസിയാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. മണികർണ്ണികാ ഘാട്ട്, അസിഘാട്ട് തുടങ്ങിയ വാരാണസിയിലെ പ്രധാന ഇടങ്ങൾ കഥയുടെ അന്തരീക്ഷത്തിന് പ്രത്യേകത നൽകുന്നു.
ഈ പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ മലയാളം നോവലുകൾ ഇഷ്ടപ്പെടുന്നവർക്കും വാരാണസിയുടെ ചരിത്ര-പുരാണ പശ്ചാത്തലം ആകർഷകമായി തോന്നുന്നവർക്കും ജീവിതവും മരണവും സംബന്ധിച്ച ചോദ്യങ്ങൾ പ്രമേയമാക്കുന്ന കഥകൾ ഇഷ്ടപ്പെടുന്നവർക്കും ഈ പുസ്തകം വായിക്കാം.
‘ഉടൽചിരാത്’ ഒരു പ്രണയനോവലാണോ?
‘ഉടൽചിരാത്’ പ്രധാനമായും വാരാണസിയുടെ പശ്ചാത്തലത്തിൽ ജീവിതം, മരണം, നിഗൂഢത, മനുഷ്യബന്ധങ്ങൾ എന്നിവയെ അവതരിപ്പിക്കുന്ന നോവലാണ്. അതിനാൽ ഇതിനെ ഒരു പ്രണയനോവൽ എന്നതിലുപരി നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ഫിക്ഷൻ കൃതിയായി കാണാം.
Comments are closed.