Book Details
Book : THURANKAM ( തുരങ്കം )
Author: DEEPU P KURUP
Category : Novel
ISBN : 9789370984820
Binding : Normal
Published Year : 2026
Publisher : DC BOOKS
Number of pages : 192
Language : Malayalam
Read Thurankam, a Malayalam novel by Dr. Deepu P. Kurup. Explore its summary, themes, and key details as the book delves into human psychology, social realities, and deeper layers of life through a compelling narrative.
തുരങ്കം പുസ്തകത്തെ കുറിച്ച്
പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങൾക്കും മറ്റും തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. അത്തരത്തിൽ തുരങ്കങ്ങൾ നിർമ്മിച്ചിരുന്ന തുരങ്കന്മാരുടെ കഥയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവലിലുള്ളത്. കേമനായ കോമൻതുരങ്കനിൽനിന്ന് തുടങ്ങി ഈ തലമുറയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പാടലൻ വരെയുള്ളവരുടെ ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും ചരിത്രവും സങ്കൽപ്പവും ഇഴചേർത്തൊഴുക്കിയിരിക്കുന്നു.
തുരങ്കം പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
മുകിലൻ, മറവായനം, കണ്ണകി എന്നീ നോവലുകളെഴുതിയ ദീപു എഴുതിയ കൃതിയാണ് തുരങ്കം. ചരിത്രവും സങ്കൽപ്പവും സമന്വയിപ്പിച്ചെഴുതിയ ഒരു കൃതിയാണിത്. കോമന്റെയും ചീരുവിന്റെയും മകൻ നാരായണനോ അയാളുടെ മകൻ ചീരകണ്ടനോ നല്ല തുരങ്കന്മാരായിരുന്നില്ല. എന്നാൽ വിദ്യാഭ്യാസം നേടിയ പാടലൻ തന്റെ വീട്ടിലെ അറയിലെ ഗ്രന്ഥങ്ങളിൽനിന്നും മറ്റും ലഭിച്ച ചുരുണകളിലും താളിയോലകളിലും നിന്നും മറ്റും ധാരാളം അറിവുനേടുന്നു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് മാർത്താണ്ഡ വർമ്മയുടെ പട്ടാളത്തിന്റെ തലപ്പത്തെത്തിയ ഡച്ചുകാരനായ ഡിലനോയ് സായ്പ്പിന്റെ കല്ലറയിൽ അടക്കം ചെയ്ത രത്നങ്ങളെക്കുറിച്ച് അറിയുന്നു. തുരങ്കനിർമിതിയിലുള്ള തന്റെ അറിവിനെ ദുരയുടെ പൂർത്തീകരണത്തിനായി ഉപയോഗിക്കാനാണ് പാടലൻ തീരുമാനിക്കുന്നത്. ”ഭൂമിക്കൊരു നീതിയുണ്ട്. ഭൂമിയുടെ നീതി മനുഷ്യന്റെ നീതിയല്ല എന്ന് തുരങ്കം എന്ന നോവലിന്റെ ഒരു ഭാഗത്ത് ദീപു എഴുതിയിട്ടുണ്ട്.” ചരിത്രത്തിന്റെ ആരും കാണാത്ത നിഴലാഴങ്ങളിലൂടെയുള്ള യാത്രയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവൽ.
About author
ആരാണ് ദീപു പി കുറുപ്പ് (Deepu P Kurup) ?
ക്യാപ്റ്റൻ ഡോ. ദീപു പി. കുറുപ്പ്. തോട്ടയ്ക്കാട് ദീപാലയത്തിൽ പ്രഭാകരക്കുറുപ്പിന്റെയും ചന്ദ്രമതി അമ്മയുടെയും മകനായി ജനനം. കൊല്ലം എസ്.എൻ. കോളേജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും തിരുവനന്തപുരം എം.ജി. കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും അർക്കന്നൂർ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽനിന്നും വിദ്യാഭ്യാസത്തിൽ ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും മാസ്റ്റർ ഓഫ് ഫിലോസഫി ബിരുദവും നേടി. “കാർട്ടൂൺ സ്വാധീനം ഒ.വി. വിജയന്റെ സർഗാത്മകസാഹിത്യത്തിൽ’ എന്ന വിഷയത്തിൽ കേരളസർവകലാശാല മലയാളവിഭാഗത്തിൽനിന്ന് ഡോക്ടറേറ്റ്. എം.ജി. കോളേജ് തിരുവനന്തപുരം, എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നിലമേൽ എൻ.എസ്.എസ്. കോളേജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. എൻ.സി.സി. വൺ കേരള ബറ്റാലിയൻ വർക്കലയിൽ എ.എൻ.ഒ. ആയും പ്രവർത്തിക്കുന്നുണ്ട്. മുകിലൻ, മറവായനം, കണ്ണകി (നോവലുകൾ), ഒ.വി. വിജയൻ കഥയും കാർട്ടൂണും, ഭദ്രകാളിപ്പാട്ട് – ചരിത്രം സമൂഹം സംസ്കാരം, തെക്കൻ തോറ്റംപാട്ട്: പാഠവും സംശോധിത പഠനവും, കാർട്ടൂൺ ആഖ്യാനവും മലയാളസാഹിത്യവും, ചരിത്രം സമൂഹം സംസ്കാരം : പുതുവായനകൾ, ഹന്ത! ഭാഗ്യം ജനാനാം–വള്ളംകളി: ചരിത്രവും വർത്തമാനവും, പാട്ടൊഴുകും വഴി: മലയാള ചലച്ചിത്രഗാനങ്ങളിലെ സാംസ്കാരികമുദ്രകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
FAQ
തുരങ്കം എന്ന നോവലിന്റെ പ്രമേയം ?
പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങൾക്കും മറ്റും തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. അത്തരത്തിൽ തുരങ്കങ്ങൾ നിർമ്മിച്ചിരുന്ന തുരങ്കന്മാരുടെ ജീവിതത്തിലൂടെയുള്ള യാത്ര.
തുരങ്കം എന്ന നോവൽ ഉൾപ്പെടുന്ന വിഭാഗം?
ചരിത്രം പ്രമേയമാക്കിയ നോവൽ.
തുരങ്കം എഴുതിയ ദീപുവിന്റെ മറ്റു നോവലുകൾ?
മുകിലൻ, മറവായനം, കണ്ണകി.
തുരങ്കം ഒരു ത്രില്ലർ ആണോ?
ഇത് പൂർണ്ണമായും ത്രില്ലർ അല്ലെങ്കിലും, കഥയിൽ സസ്പെൻസ് ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്, അത് വായനാനുഭവം കൂടുതൽ ആകർഷകമാക്കുന്നു.
ആർക്കൊക്കെ തുരങ്കം വായിക്കാം?
ചരിത്രം ഇഷ്ടപ്പെടുന്നവർ, പൊതു വായനക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പുസ്തകമാണിത്.