തൊലിക്കറുപ്പ് : രേഖാരാജിന്റെ പുതിയ പഠനം
രേഖാരാജിന്റെ പുതിയ പഠനമാണ് തൊലിക്കറുപ്പ്. ഡി സി ബുക്ക്സ് ആണ് ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ തൊലിക്കറുപ്പ് പ്രശ്‌നമാകുന്നത് കോളനി ആധുനികതയുടെ ഉപോത്പന്നമായിട്ടാണെങ്കിലും ജാതിഘടന ചരിത്രപരമായി താരതമ്യേന ഇളം നിറമുള്ളവർക്കും അനുകൂലമായി ഒരു സൗന്ദര്യശാസ്ത്രപരമായ ശ്രേണീബന്ധം സൃഷ്ടിച്ചിട്ടുള്ളതായി കാണാം എന്ന് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
വർണവ്യവസ്ഥയെ കുറിച്ചുള്ള വിശദമായ ഒരു പഠനം തന്നെ ആണ് രേഖാരാജിന്റെ തൊലിക്കറുപ്പ് എന്ന ഈ പഠനം. വർണവ്യവസ്ഥ പ്രതീകാത്മകമായി ശുദ്ധിയേയും അശുദ്ധിയേയും തൊലിയിൽ ആരോപിക്കുന്നുണ്ട്. ബ്രാഹ്മണരെ വിവരിക്കാൻ വെളുപ്പിനെ ഉപയോഗിക്കുകയും ശൂദ്രരെയും അതിശൂദ്രരെയും നിർവചിക്കാൻ ഇരുണ്ട നിറത്തെയും ഉപയോഗിക്കുന്നു. നന്മയെയും തിന്മയെയും നായകനെയും വില്ലനെയും,സൂചിപ്പിക്കാനും തൊലിയെ ഉപയോഗിക്കുന്നുണ്ട്. ഇത് ഇരുണ്ട നിറത്തെ ശുദ്ധമെന്നും ആത്മീയമെന്നും ഇരുണ്ട തൊലിയെ സാമൂഹ്യമായും ആത്മീയമായും പിന്നാക്കം നിൽക്കുന്നതായും മുൻകൂട്ടി നിർണയിച്ചിരിക്കുന്നു.
ബ്രിട്ടീഷുകാരുടെ സെൻസസ് പ്രക്രിയയും മറ്റു നരവംശശാസ്ത്ര രേഖകളും ജാതിയെ തൊലിനിറവുമായി ബന്ധപ്പെടുത്തി വംശീയവൽക്കരിച്ചു. ഇത് മുന്കാലത്തുണ്ടായിരുന്ന ഫ്ലൂയിഡിറ്റി കളയുകയും നിറവും ജാതിയുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന കഥനങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ഇതേ നിറവ്യത്യാസം വിവാഹവിപണിയിലും കാണാം. ആധുനിക ഇന്ത്യയിൽ വിവാഹ പരസ്യങ്ങൾ നിരത്തിനെ പുല്കുന്നതായി കാണാം. വെളുത്ത നിറം വാഗ്ദാനം ചെയ്യുന്ന സൗന്ദര്യ വിപണിയുടെ വളർച്ച സാമൂഹ്യ ആകുലതകളെ മൂലധനത്തിനായി ഉപയോഗിക്കുകയും കറുത്ത സ്ത്രീകളെ ലക്‌ഷ്യം വെക്കുകയും ചെയ്യുന്നു.
തൊലിക്കറുപ്പ് എന്ന ഈ പഠനം വാങ്ങിക്കുന്നതിനായി ഈ ലിങ്കിൽ അമർത്തുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക