
തൊടുപുഴയിലെ വായനക്കാര്‍ക്ക് കൈനിറയെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഡി സി ബുക്സ്. ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിന് സമീപമുള്ള ഈസ്റ്റേണ്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഈ സുവര്ണ്ണാവസരമൊരുക്കുന്നത്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികള്‍ മുതല്‍ പഴയതും പുതിയതുമായ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഫിക്ഷന്‍ നാണ് ഫിക്ഷന്‍, ശാസ്ത്രം, എന്നിവയും കുട്ടികള്‍ക്കുള്ള ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, മത്സരവിജയികള്‍, ചിത്രകഥാപുസ്തകങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ് മേള.
Comments are closed.