DCBOOKS
Malayalam News Literature Website

രാജാ വാര്യരുടെ ‘ തിരഞ്ഞെടുത്ത നാടകപഠനങ്ങൾ ‘

രാജ വാര്യരുടെ ‘ തിരഞ്ഞെടുത്ത നാടകപഠനങ്ങൾ ‘ ഡി സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുന്നു. അഭിജ്ഞേയം, അഭിനവം,അഭിജ്ഞാനം, അഭിമതം, എന്നീ വിഭാഗങ്ങളായി നാടകസംബന്ധിയായി 47 പ്രൗഢ പ്രബന്ധങ്ങൾ അടങ്ങുന്നതാണ് ഈ പഠനം. രംഗ ഭാഷയും ശരീരവും, നടനത്തിന്റെ നാനാർദ്ധം, നാട്യകലയുടെ നാൾവഴികൾ, രംഗകല-വംശീയ-വൈദേശിക പാരസ്പര്യം, നാടക പൈതൃകം, മലയാള നാടകത്തിന്റെ ഗതിവിഗതികൾ, സമകാല നാടക പ്രസ്ഥാനം, നടനഭൂമികയിൽ നവഭാവുകത്വം, ഭാഷ ത്രിവർത്തിയായ അരങ്ങു ജനകീയതയുടെ രൂപങ്ങൾ, പരിഷതിഥിയും നാടകവും, തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങൾക്കൊപ്പം ജി. ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള, എൻ. കൃഷ്‌ണപിള്ള. സി.എൻ. ശ്രീകണ്‌ഠൻ നായർ, കാവാലം എന്നിവരുടെ സംഭാവനകളും രാജാ വാര്യർ ഇതിൽ വിലയിരുത്തപ്പെടുന്നു. കേരളനാടക വേദിക്ക് നൂറ്റാണ്ടുകളുടെ പഴക്കവും അവതരണ പരമായ വൈവിധ്യവും ഉണ്ട്. 19 ആം ശതകത്തിന്റെ അവസാനത്തോടെ ഉണ്ടായ ഉന്മേഷകരമായ ഉണർവ് ആംഗലേയ നാടകങ്ങളുടെ പരിഭാഷയിലൂടെ കൈവന്നതാണ് എന്ന് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

തിരഞ്ഞെടുത്ത നാടകപഠനങ്ങൾ | THIRANJEDUTHA NATAKAPATANANGAL

ഒരു നടൻ അഭിനയത്തിലൂടെ സാധ്യമാക്കുന്നത് നാടകത്തിന്റെ മൂർത്തീകരണമായ തനതാവിഷ്കാരമാണ് . ബുദ്ധി, മിടുക്ക്, വിവേകം എന്നീ ഗുണഗണങ്ങൾ ആണ് ഒരു നടന്റെ കൈമുതലുകൾ എന്ന് അദ്ദേഹം ഒന്നാം ഭാഗത്തിൽ പറയുന്നു. ഭാരതത്തിനു നാടകം അഞ്ചാം വേദമാണ് എന്നും ഭാരതമുനിയുടെ നാട്യശാസ്ത്രത്തെ പൂർണമായും അനുസരിച്ചുകൊണ്ടുള്ള രംഗാവതരണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നും ഈ പഠനത്തിന്റെ രണ്ടാം ഭാഗത്തിൽ പറയുന്നു. നാടകം കാഴ്ചയുമായി ബന്ധപ്പെട്ട ക്രിയാബദ്ധമായ കലയാണ്. സാംസ്‌കാരികരൂപീകരണത്തിൽ അതിനു ഏറെ പ്രാധാന്യമുണ്ടെന്ന് ഭാഗം മൂന്നിൽ രചയിതാവ് പറയുന്നു. 1970 കളിൽ കേരളത്തിൽ പാശ്ചാത്യനാടകസമ്പ്രദായങ്ങളുടെ വികലമായ അനുകരണങ്ങൾ നിറഞ്ഞു നിന്നപ്പോൾ ‘ കടമ്പ ‘ അവതരിപ്പിക്കുന്നു എന്ന് നാലാം അദ്ധ്യായത്തിൽ കുറിക്കുന്നു.

തുടർന്ന് വായിക്കുവാനായി ‘ തിരഞ്ഞെടുത്ത നാടകപഠനങ്ങൾ ‘ വാങ്ങിക്കൂ ..

കൂടുതൽ പുസ്തകങ്ങൾക്കായി ഡി സി സ്റ്റോർ സന്ദർശിക്കൂ..

Leave A Reply