‘ തീൻ പറുദീസ ‘ മധ്യവർഗ മുസ്ലിം കുടുംബത്തിന്റെ കഥ-ഖാലിദ് ജാവേദിന്റെ നോവൽ
ഖാലിദ് ജാവേദ് എഴുതി സോണിയ റഫീഖ് വിവർത്തനം ചെയ്ത ‘ തീൻ പറുദീസ ‘ ഡി സി ബുക്ക്സ് വായനക്കാരിലേക്ക് എത്തിക്കുന്നു. ജെ സി ബി സാഹിത്യപുരസ്ക്കാരം നേടിയ നോവൽ. ഒരു മധ്യവര്‍ഗ മുസ്‌ലിം കൂട്ടുകുടുംബത്തിന്റെ കഥ…
അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില്‍ കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്‍. ബന്ധങ്ങള്‍ അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ല–പകരം, അത് അസ്തിത്വത്തിന്റെയും ജീര്‍ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും ദൈനംദിനജീവിതത്തിലെ വെളിപ്പെടുത്താനാവാത്ത ക്രൂരതകളുടെയും വിചിത്രമായ പ്രതീകമായി മാറുന്നു. അടുക്കളകള്‍ യുദ്ധക്കളങ്ങളാകുന്നു. വിശപ്പ്, സമൂഹം നിര്‍മ്മിച്ച നിയന്ത്രിതമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കുന്ന മനുഷ്യവികാരങ്ങളുടെ സൂചകമായിത്തീരുന്നു. ഈ നോവല്‍ നിങ്ങളെ അസ്വസ്ഥമാക്കുക മാത്രമല്ല, ജീവിതത്തിന്റെ ഉപരിതലത്തിനു കീഴിലടിഞ്ഞുകൂടിയിരിക്കുന്ന അപ്രിയസത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.