തർക്കിതഭൂതകാലം – വിനിൽ പോളിന്റെ ചരിത്രപുസ്തകം
വിനിൽ പോളിന്റെ ചരിത്രപുസ്തകമാണ് തർക്കിതഭൂതകാലം. കേരളത്തിലെ ദളിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കുന്നത്
മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കൽപ്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. അക്കാഡമിക വ്യവഹാരത്തിനുള്ളിൽ ദളിത് അനുഭവങ്ങളെ വലിയ തോതിൽ ഇല്ലാതാക്കുകയോ പ്രശ്നവൽക്കരിക്കുകയോ ചെയ്ത പ്രബലമായ ദേശീയവാദ-കൊളോണിയൽ ചരിത്രരചനകൾക്ക് ശക്തമായ ഒരു പ്രതി-ആഖ്യാനമായിട്ടാണ് ദളിത് ചരിത്രം ഉയർന്നു വന്നത്. അയ്യൻകാളിയുടെ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയെ വിശദമാക്കാനുള്ള ശ്രമമായിട്ടാണ് തർക്കിതഭൂതകാലം എന്ന പുസ്തകത്തിലെ ഒന്നാമത്തെ ലേഖനം.
പ്രാദേശിക ചരിത്ര രചനയുടെ പ്രസക്തിയും അവയിൽ എങ്ങനെയാണ് ദളിത് പ്രാദേശിക ചരിത്രം വേറിട്ട് നിൽക്കുന്നതെന്ന് വിശദമാക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ പഠനം. ക്രൈസ്തവഗാനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ അനുഭവത്തെ വിവരിക്കാൻ ശ്രമിച്ച് അതിനെ പരിഷ്കരിക്കരിക്കുകയും നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തതാണ് മൂന്നാമത്തെ പഠനം. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതാണ് നാലാമത്തെ ലേഖനം. കെ. കെ. കൊച്ചിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് അഞ്ചാമത്തെ ലേഖനം. കെ. എം സലിംകുമാറിന്റെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പ് ഇതിലെ അവസാനത്തെ ലേഖനവുമായി ഉൾപ്പെടുത്തിയിരിക്കുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ