DCBOOKS
Malayalam News Literature Website

താരി (Thari)

Thari By Arjun Thunga

Book Details

Book : Thari
Author : Arjun Thunga
Category : Novel
ISBN : 9789370982819
Published Year : 2026
Publisher : Sedora
Number of pages : 166
Language : Malayalam

About the Book

താരി പുസ്തകത്തെ കുറിച്ച്

നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

അമാനുഷികശക്തികൾ നമ്മുടെ ജീവിതത്തിൽ ഇടപെട്ടു തുടങ്ങിയാലോ? നിയമം കൈകാര്യം ചെയ്യുന്നവർ പോലും കാര്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞു കഴിയുമ്പോൾ നിസ്സഹായരായിത്തീരുന്ന അവസ്ഥ. കേരളത്തിലെ നെല്ലിപ്പാടം എന്ന ദുരൂഹഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ പ്രതികാരകഥയാണ് താരി. വർഷങ്ങൾക്കുമുൻപ് ഒരു സർപ്പക്കാവും പഴയ മനയും കൊള്ളയടിക്കാൻ വന്ന ചിലർ അവിടുത്തെ നാഗങ്ങളെയും തമ്പുരാട്ടിയായ തിരുതേയിയെയും നശിപ്പിക്കുകയും ചെയ്യുന്നു. ഈ കഥകൾ കേട്ടു വളർന്ന താരി എന്ന പെൺകുട്ടി സർപ്പക്കാവ് പരിപാലിക്കാൻ തുടങ്ങുന്നു. പിന്നീട് താരിയുടെ ദുരൂഹമരണവും സംഭവിക്കുന്നു. വർഷങ്ങൾക്കുശേഷം കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ സബ് ഇൻസ്പെക്ടറായ രാധാകൃഷ്ണനും കൂടെ രണ്ടു പോലീസുകാരും പ്രതിയെ കണ്ടുപിടിക്കാനായി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ അവരെ കാത്തിരിക്കുന്നത് വിചിത്രമായ അനുഭവങ്ങളാണ്.

വളരെ എളുപ്പത്തിൽ കഥയിലേക്ക് ഊളിയിട്ട് ഇറങ്ങാവുന്ന നിരവധി സന്ദർഭങ്ങൾ താരിയിലുണ്ട്. ആകാംക്ഷ നിലനിർത്തുന്ന ആഖ്യാനരീതി, വൈവിധ്യമുള്ള കഥാപാത്രങ്ങൾ, വ്യത്യസ്തമായ അവതരണം എന്നിവ താരി എന്ന നോവലിനെ വേറിട്ടുനിർത്തുന്നു. ഹൊറർ-ത്രില്ലർ ജോണറിൽ ഉൾപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു നോവലാണ് താരി. അപ്രതീക്ഷിത ട്വിസ്റ്റുകളും ആകസ്മിക സംഭവങ്ങളും നിറഞ്ഞ ഈ നോവൽ വളരെ ലളിതവും അതേസമയംതന്നെ ത്രില്ലിങ്ങുമാണ്. വായനക്കാരനെ പിടിച്ചിരുത്തുന്ന ധാരാളം ഘടകങ്ങൾ അടങ്ങിയ പുസ്തകമാണ് താരി.

About author

ആരാണ് അർജുൻ തുങ്ക (Arjun Thunga)?

തലശ്ശേരി സ്വദേശി. അച്ഛൻ രത്നാകരൻ, അമ്മ സുശീല. റിയാദിൽ ജോലി ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ സജീവം. ചോരപ്പടർപ്പുള്ള വയലറ്റ് പൂക്കൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

FAQ

താരി എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

താരി എന്ന ഹൊറർ ത്രില്ലർ നോവലിന്റെ രചയിതാവിന്റെ പേര് പുസ്തകവിവരങ്ങളിൽ നൽകിയിട്ടുണ്ട്.

താരി ഏത് വിഭാഗത്തിൽപ്പെടുന്ന പുസ്തകമാണ്?

താരി പ്രണയം, പ്രതികാരം, വിശ്വാസങ്ങൾ, അമാനുഷികത എന്നിവ ഇഴചേർന്ന ഒരു ഹൊറർ-ത്രില്ലർ നോവലാണ്.

താരി എന്ന നോവലിന്റെ കഥാപശ്ചാത്തലം എന്താണ്?

കേരളത്തിലെ നെല്ലിപ്പാടം എന്ന ദുരൂഹഗ്രാമമാണ് നോവലിന്റെ പ്രധാന പശ്ചാത്തലം.

ഹൊറർ-ത്രില്ലർ വായനക്കാർക്ക് താരി അനുയോജ്യമാണോ?

അതെ. സസ്പെൻസ്, ഭീതി, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ദുരൂഹ സംഭവങ്ങൾ എന്നിവ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് താരി മികച്ച തിരഞ്ഞെടുപ്പാണ്.

താരി എന്ന പുസ്തകത്തിന്റെ പ്രത്യേകത എന്താണ്?

ഗ്രാമീണ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആധുനിക കുറ്റാന്വേഷണവുമായി സംയോജിപ്പിച്ച് അവതരിപ്പിക്കുന്നതാണ് ഈ നോവലിന്റെ പ്രധാന പ്രത്യേകത.

താരി എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?

ഹൊറർ, മിസ്റ്ററി, ത്രില്ലർ, അന്വേഷണ നോവലുകൾ എന്നിവ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കാർക്കും താരി മികച്ച വായനാനുഭവം സമ്മാനിക്കും.

Comments are closed.