DCBOOKS
Malayalam News Literature Website

ടാഗോർ ജീവിതത്തിലൂടെ (Tagore Jeevithathiloode)

Tagore Jeevithathiloode By Dr Asha K

Book Details

Book : Tagore Jeevithathiloode
Author : Dr. Asha K
Category : Autobiography & Biography
ISBN : 9789376910205
Published Year : 2026
Publisher : Current Books
Number of pages : 104
Language : Malayalam

About the Book

ടാഗോർ ജീവിതത്തിലൂടെ പുസ്തകത്തെ കുറിച്ച്

വിശ്വ കവി രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള നിരവധി ജീവചരിത്രഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിൽ പലതിലും വിശദമായി ചർച്ച ചെയ്യാതെപോയ ചില സുപ്രധാന സംഭവങ്ങളെക്കുറിച്ചും ടാഗോറിൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ചില വ്യക്തികളെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. സാഹിത്യലോകത്ത് നോട്ടങ്ങൾ ഒന്നൊന്നായി തേടിയെത്തുമ്പോഴും വ്യക്തിജീവിതത്തിൽ ദുരന്തങ്ങളാൽ വേട്ടയാടപ്പെട്ട ടാഗോറെന്ന നിസ്സഹായനായ മനുഷ്യനെ ഇവിടെ കാണാം. സഹിച്ച യാതനകളറിയാം. താണ്ടിയ ദൂരങ്ങൾ അളക്കാം.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

രബീന്ദ്രനാഥ ടാഗോറിൻ്റെ ഒരു വരി കവിതയെങ്കിലുംമൂളാതെ, രബീന്ദ്രസംഗീതത്തിൻ്റെ മാസ്‌മരികത നുകരാതെ കൽക്കത്തയിലെ ഒരു പകലും അസ്‌തമിക്കുന്നില്ല. ഓരോ ബംഗാളിയുടെയും വികാരമാണ് ടാഗോർ. നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപു ജനിച്ച വ്യക്തിയായിട്ടും മൺമറഞ്ഞിട്ട് എൺപതു വർഷങ്ങളോളമായിട്ടും ആ ജീവിതവും രചനകളും ഇന്നും പഠിച്ചു കഴിഞ്ഞിട്ടില്ല. അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ടാഗോറെന്ന വാക്ക് ഇന്ത്യൻ മനസ്സിൽ. ഒരു ചട്ടക്കൂടിനകത്ത് തളച്ചിടാൻ കഴിയുന്ന വ്യക്തിത്വമായിരുന്നില്ല ടാഗോറിൻ്റേത്. സാഹിത്യലോകത്ത് ആ പ്രതിഭാശാലി കൈവയ്ക്കാത്ത മേഖലകളുണ്ടായിരുന്നില്ല. ജീവിതത്തിലാവട്ടെ അതിസങ്കീർണ്ണവും അസാധാരണവുമായ അനുഭവങ്ങൾ നേരിടേണ്ടിയും വന്നു.

ടാഗോറിനെക്കുറിച്ചുള്ള നിരവധി ജീവചരിത്രഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിൽ പലതിലും വിശദമായി ചർച്ച ചെയ്യാതെപോയ ചില സുപ്രധാന സംഭവങ്ങളെക്കുറിച്ചും ടാഗോറിൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ചില വ്യക്തികളെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. സാഹിത്യലോകത്ത് നേട്ടങ്ങൾ ഒന്നൊന്നായി തേടിയെത്തുമ്പോഴും വ്യക്തിജീവിതത്തിൽ ദുരന്തങ്ങളാൽ വേട്ടയാടപ്പെട്ട ടാഗോറെന്ന നിസ്സഹായനായ മനുഷ്യനെ ഇവിടെ കാണാം. സഹിച്ച യാതനകളറിയാം. താണ്ടിയ ദൂരങ്ങൾ അളക്കാം. ടാഗോർകൃതികളിലൂടെയും ജീവചരിത്രഗ്രന്ഥങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ എവിടെയൊക്കെയോ ടാഗോറിൻ്റെ ജ്യേഷ്ഠപത്നി കാദംബരിയുണ്ട്. ടാഗോറിനെ സ്നേഹിക്കുന്നവരുടെ മനസ്സിലെന്നും
ഒരു നൊമ്പരമായി കുടിയേറിയ പേര്. ഒരു അസാമാന്യ പ്രതിഭാശാലിയുടെ പ്രതിഭ ബാല്യത്തിലേ തിരിച്ചറിഞ്ഞ മറ്റൊരു ജീനിയസായിരുന്നു കാദംബരി. ടാഗോറെന്ന ഒരു പിടി മണ്ണിനെ അവൾ ശില്പമാക്കി വാർത്തെടുത്തു. ചുറ്റുമുള്ളവരുടെ മൗനം കനത്തപ്പോൾ അതിൽ മനംനൊന്ത് മറ്റൊരു ലോകത്തേക്ക് പറന്നുപോയി. ആ ഹ്രസ്വജീവിതത്തിൻ്റെ കാണാപ്പുറങ്ങളിലേക്കൊരു യാത്ര കൂടിയാണീ പുസ്‌തകം.

ഏറ്റവും ലളിതമായും സരസമായും എഴുതിയിരിക്കുന്ന ജീവചരിത്രപുസ്തകം

About author

ആരാണ് ഡോ. ആശ കെ. (Dr. Asha K)?

കണ്ണൂർ ജില്ലയിലെ കീഴൂരിൽ ജനനം. അച്ഛൻ: പ്രൊഫ. എം. ഗംഗാധരൻ. അമ്മ: കെ. രോഹിണിക്കുട്ടി. കണ്ണൂരും തിരുവനന്തപുരത്തുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്ജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവം കേരള സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽനിന്ന് പിഎച്ച്. ഡിയും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽനിന്ന് ജേർണലിസത്തിൽ ഡിപ്ലോമയും നേടി. വിവിധ കോളേജുകളിൽ അധ്യാപികയായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു രാത്രിയുടെ നനുത്ത തണുപ്പിൽനിന്ന് (കഥകൾ), എഴുത്തിൻ്റെ വഴികൾ (കവിതകൾ), മാധവിക്കുട്ടി: കടലിൻ്റെ നിറങ്ങൾ (ജീവചരിത്രം), ഒരു വൃത്തത്തിലേക്ക് ചുരുങ്ങിയ പകൽ, തിരയടങ്ങാതെ (ഓർമ്മക്കുറിപ്പുകൾ) എന്നിവ കൃതികളാണ്. 

FAQ

ടാഗോർ ജീവിതത്തിലൂടെ എന്ന പുസ്തകം എന്താണ്?

രബീന്ദ്രനാഥ ടാഗോറിൻ്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെയും അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തികളെയും പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ജീവചരിത്ര ഗ്രന്ഥമാണ് ടാഗോർ ജീവിതത്തിലൂടെ.

ടാഗോർ ജീവിതത്തിലൂടെ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര്?

ടാഗോർ ജീവിതത്തിലൂടെ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ഡോ. ആശാ കെ (Dr. Asha K) ആണ്. രബീന്ദ്രനാഥ ടാഗോറിൻ്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തികളും ഈ പുസ്തകത്തിൽ വിശദമായി അവതരിപ്പിക്കുന്നു.

ടാഗോറിൻ്റെ ജീവിതത്തിലെ ഏത് വശങ്ങളാണ് പുസ്തകത്തിൽ പ്രധാനമായി ചർച്ച ചെയ്യുന്നത്?

സാഹിത്യവിജയങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിട്ട ദുരന്തങ്ങൾ, മാനസിക സംഘർഷങ്ങൾ, കുടുംബബന്ധങ്ങൾ, അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തികൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

ടാഗോറിൻ്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് പുസ്തകം പറയുന്നുണ്ടോ?

ഉണ്ട്. കവിത, സംഗീതം, നോവൽ, നാടകം തുടങ്ങി വിവിധ മേഖലകളിൽ ടാഗോർ നൽകിയ സംഭാവനകളെയും അദ്ദേഹത്തിൻ്റെ ബഹുമുഖ പ്രതിഭയെയും പുസ്തകം അവതരിപ്പിക്കുന്നു.

ടാഗോർ ജീവിതത്തിലൂടെ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?

ടാഗോറിൻ്റെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും, ജീവചരിത്രങ്ങൾ, സാഹിത്യം, ഇന്ത്യൻ ചരിത്രം എന്നിവയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ പുസ്തകം അനുയോജ്യമാണ്.

Comments are closed.