സുധീർ കക്കർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുധീര്‍ കക്കര്‍. സംസ്കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു വിധേയമാക്കുക വഴിയാണ് കക്കര്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘അബോധം’ എന്ന സങ്കല്പനത്തില് അധിഷ്ഠിതമായി വികസിച്ചു വന്നിട്ടുള്ളതാണ് അദ്ദേഹത്തിന്റെ സമീപനം. വിപുലമായ പരിഭാഷകള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായ സുധീര്‍ കക്കറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് ‘കലാപത്തിന്റെ നിറങ്ങള്‍’.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.
അന്താരാഷ്ട്രതലത്തില്‍ സാംസ്കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
Comments are closed.