
രാഷ്ട്രീയത്തിലാണ് താന്‍ അറിയപ്പെടുന്നതെങ്കിലും കവിതയാണെന്റെ അഭിനിവേശമെന്ന് എഴുത്തുകാരിയും നര്‍ത്തകിയുമായ തമിഴച്ചി തങ്കപാണ്ഡ്യന്‍. അഞ്ചാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തോല വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു തമിഴച്ചി ഇപ്രകാരം പറഞ്ഞത്.
തമിഴ് സ്ത്രീകളുടെ ജീവിതാനുഭവം പറയുന്ന തമിഴച്ചിയുടെ മോതിരം എന്ന ബോധിവൃക്ഷം കവിത മോഡറേറ്റര്‍ വേദിയില്‍ അവതരിപ്പിച്ചു. നൃത്തവും എഴുത്തും മാത്രമല്ല രാഷ്ട്രീയവും അവര്‍ ഒരേസമയം കൊണ്ടു പോകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വപ്രതിഷേധങ്ങളുടെ ഭാഗമായുള്ള ദില്ലിയുടെ ഇന്നത്തെ സാഹചര്യവും സംഭാഷണത്തില്‍ വിഷയമായി.
Comments are closed.