സി വി ശ്രീരാമന് സ്മാരക കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിച്ചു
മലയാള കലാകാരന്മാരുടെ ദേശീയസംഘടന (നന്മ) തൃശൂര്‍ ജില്ലാകമ്മിറ്റി സി.വി.ശ്രീരാമന് സ്മരണാര്‍ത്ഥം നടത്തിവരുന്ന 12-ാ മത് കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിച്ചു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
കഥ മൗലികവും പ്രസിദ്ധീകരിക്കാത്തതും 8 ഫുള്‍സ്കാപ്പ് പേജില്‍ കവിയാത്തതുമായിരിക്കണം. ഒരാള്‍ക്ക് ഒരു കഥയില്‍ കൂടുതല്‍ അയക്കാവുന്നതല്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപയുടെ ക്യാഷ് അവാര്‍ഡും മെമന്റോയും പ്രശസ്തിപത്രവും നല്‍കും. കഥയുടെ ഒരു കോപ്പി ഡിസംബര്‍ 10 നകം ലഭിക്കണം.
വിലാസം: രവി കേച്ചേരി, നന്മ, ജില്ലാ സെക്രട്ടറി, കേച്ചേരി തപാല്‍, തൃശൂര്‍ – 680 501. 9496417495
			
Comments are closed.