
ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.നീര്‍കണികയില്‍ എന്നു തുടങ്ങുന്ന ഈ പ്രണയഗാനം ഗോപീസുന്ദര്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്.
നവാഗതയായ സായ് പ്രിയയാണു ചിത്രത്തിലെ നായിക. ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉര്‍വ്വശിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്, ഹരീഷ് കണാരന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ് റിലീസായി തീയറ്ററുകളിലെത്തും.
Comments are closed.