‘സ്കന്ദൻ’ – വി.കെ.കെ രമേശിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
വി.കെ.കെ.രമേശ് രചിച്ച ചെറുകഥാസമാഹാരമാണ് ‘സ്കന്ദൻ‘. ഡി സി ബുക്ക്സ് ആണ് ഈ ചെറുകഥാസമാഹാരം വായനക്കാരിലേക്ക് എത്തിക്കുന്നത്. ദൃശ്യവും അദൃശ്യവും ആയ ധാരാളം ഭാവങ്ങളുടെ അനുഭൂതി ഈ കഥകളിൽ ഉണ്ട്. ഈ പുസ്തകരചനാവേളയിൽ ജീവിതം തന്നെ ആണ് എപ്പോഴും മുന്നിൽ വന്നു നിന്നത് എന്ന അദ്ദേഹം പറയുന്നുണ്ട്. ഭാഷ വഴി ജീവിതാശയത്തെ തന്നെ ആണ് അദ്ദേഹം സദാ തൊടുത്തുവിടുന്നത്.
മരണം,അർദ്ധം,വിരഹം, എന്നിങ്ങനെ ജീവിതം ഒന്നൊന്നായി എടുത്തു തന്നെ പല പല വൈവിധ്യഭാവങ്ങൾ തന്നെ ഈ ചെറുകഥകൾക്ക് ആധാരമായിട്ടുള്ളത്. അകത്തെ ലോകത്തെ ആവിഷ്കരിക്കുന്ന ഉത്തോലകമെന്ന പോലെ ആണ് ഒരു കഥാപാത്രങ്ങളും ഇറങ്ങി വരുന്നത്. ഇരുമുഖൻ ആയ സ്കന്ദനും മായമൃഗത്തെ പോറ്റുന്ന മാമിയും കുമാരമമായും അങ്ങനെ ഇറങ്ങി വന്ന കഥാപാത്രങ്ങൾ ആണ്. പറക്കുംതളിക, പെരുമാൾ, സ്കന്ദൻ, അനുധാവനം, ഊത്തുകാറ്റിലെ കരിയിലകൾ, കുമരമാമ, പക്ഷിത്തലയുടെയുടെ മണമുള്ള കുന്ന്, മായമൃഗം, ഷെർലക് ഹോംസ്, സാത്താന്റെ ചൂളം എന്നിങ്ങനെ 10 ചെറുകഥയുടെ സമാഹാരമാണ്. പറക്കുംതളികയെ ആദ്യമായി കണ്ട ഡോക്ടർ കണ്ടമുത്തുവും, തീവണ്ടിയിലെ ചെറുപ്പക്കാരനും കാരണവരും, ‘അവൻ മനിതൻ കെടായത്’ എന്ന് സ്കന്ദനെ പറ്റി പറയുന്ന മയിൽച്ചാമി, പോലീസുടുപ്പിൽ വീട്ടിലെത്തുന്ന അച്ഛനും, ‘ഊത്തുകാറ്റിലെ കരിയിലകളിലെ ‘ ജാൻവിയും , ‘സാത്താന്റെ ചൂളത്തിലെ’ ബെറ്റിയും ഈ ചെറുകഥാസമാഹാരത്തിലെ കഥാപാത്രങ്ങൾ ആണ്. പ്രാദേശികഭാഷയുടെ എല്ലാ വിധ ഭംഗിയും കൂട്ടിക്കലർത്തി വി.കെ.കെ രമേശ് ‘സ്കന്ദൻ’ പുസ്തകത്തെ മനോഹരമാക്കിയിട്ടുണ്ട്.
‘സ്കന്ദൻ’ ഇപ്പോൾ തന്നെ വാങ്ങിക്കൂ
കൂടുതൽ പുസ്തകങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ