DCBOOKS
Malayalam News Literature Website

മലയാളം ചെറുകഥകൾ ഡിസി ഇങ്കിൽ പ്രസിദ്ധീകരിക്കാം

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യശാഖയാണ് മലയാളം ചെറുകഥകൾ.  മുത്തശ്ശികഥകളാണ് ചെറുകഥകളുടെ ആദിരൂപം. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യഭാഷകളിലാണ് ചെറുകഥകൾ വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച കഥാസാഹിത്യവും വളർന്നു. കെട്ടുകഥ, മൃഗകഥ, ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമാണ് ചെറുകഥകൾ .

മലയാളം ചെറുകഥകൾ | malayalam cherukadhakal

ഒരു പ്രത്യേക സംഭവത്തെ കേന്ദ്രീകരിച്ച് ഭാവനയുടെ അകമ്പടിയോടെ കഥ ചുരുക്കി അവതരിപ്പിക്കുന്നു ചെറുകഥയിൽ. തകഴി, പൊൻകുന്നം വർക്കി, സഞ്ജയൻ, വികെ‌എൻ, ഒവി വിജയൻ, എംടി വാസുദേവൻ നായർ, ടി പത്മനാഭൻ, എസ്കെ പൊറ്റെക്കാട്, കമല സുരയ്യ തുടങ്ങിയ വലിയൊരു എഴുത്തുനിര തന്നെ മലയാള ചെറുകഥാസാഹിത്യത്തിന് സ്വന്തമായുണ്ട്. മലയാളത്തിന്റെ ഈ കഥാപാരമ്പര്യത്തെ എസ് ഹരീഷ്, വിനോയ് തോമസ്, പ്രിയ എ എസ്, സിത്താര എസ്, മൃദുൽ വിഎം, ജിൻഷ ഗംഗ തുടങ്ങിയ പുതുനിര എഴുത്തുകാരും അതിമനോഹരമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകുന്നു.

ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ വെബ്സൈറ്റായ ഡിസി ഇങ്കിൽ മലയാളം ചെറുകഥകൾ എല്ലാ ദിവസവും പ്രസിദ്ധീകരിക്കാറുണ്ട്. ഡിസി ഇങ്കിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള വിഭാഗങ്ങളിലൊന്നാണ് ചെറുകഥ. മലയാളത്തിലെ ശ്രദ്ധേമായ ചെറുകഥകൾ പ്രസിദ്ധീകരിച്ച് വരുന്ന ഒരിടമാണ് ഡിസി ഇങ്ക്. ഡിസി ഇങ്കിൽ റീഡേഴ്സ് ഇങ്ക് എന്നൊരു വിഭാഗവുമുണ്ട്. വായനക്കാർക്ക് അവരുടെ കഥകളും കവിതകളും മറ്റ് രചനകളും പ്രസിദ്ധീകരിക്കാനുള്ള അവസരവും ഡിസി ഇങ്ക് ഒരുക്കുന്നുണ്ട്.

Comments are closed.