Book Details
Book : Shalabhamanushyan
Author : Siby John Thooval
Category : Novel
ISBN : 9789376919116
Published Year : 2026
Publisher : Deecee Upmarket Fiction
Pages : 264
Language : Malayalam
About the Book
ശലഭമനുഷ്യൻ പുസ്തകത്തെ കുറിച്ച്
ഒരു ചിത്രശലഭത്തിൻ്റെ രണ്ട് ചിറകുകൾ പോലെയായിരുന്നു അവർ. മനസ്സുകൊണ്ട് മുട്ടിയുരുമ്മി സ്നേഹിച്ചവർ. വേദാന്തിക എന്ന ഒരൊറ്റ അച്ചുതണ്ടിൽ മാത്രം നിലകൊള്ളുന്ന ഒരു ലോകം സ്വന്തമായുള്ള രഘുനന്ദനൻ്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. ആ യാത്രയിൽ രാത്രിക്കും പകലിനും നിലാവിനും പുതിയ അർത്ഥങ്ങളും നിർവചനങ്ങളും നാം കണ്ടെത്തും. വായിച്ചുതീരുമ്പോൾ നേരിയൊരു തിരിച്ചറിവുണ്ടാകും. ഈ മണ്ണിൽനിന്ന് ചേലുള്ള പൂക്കൾ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണിൽ മൊട്ടിട്ട് ആകാശത്തു വളർന്ന് ഒടുവിൽ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവൻ്റെ പ്രണയവും ഒരിക്കലും അവസാനിക്കില്ലെന്ന വേർതിരിവ്. അതാണു ശലഭമനുഷ്യൻ്റെ കാതൽ – അല്ല ചിറകുകൾ.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
കേന്ദ്രകഥാപാത്രങ്ങളായ രഘുനന്ദൻ്റെയും വേദാന്തികയുടെയും ജീവിതത്തിലൂടെ, അവരുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഓരം ചേർന്നു നടക്കുമ്പോൾ നാം നമ്മളെ തന്നെയാണു കാണുക. കുഞ്ഞുനാൾ മുതൽ നാം കാണുന്ന സ്വപ്നങ്ങൾ. നമ്മുടെ ആഗ്രഹങ്ങൾ, പൂർത്തികരിക്കുമെന്നു കരുതുന്ന പ്രതീക്ഷകൾ. നമ്മുടെ കൊച്ചു പ്രണയങ്ങൾ. അതിലേക്കു കാലുവച്ചു മുന്നേറുമ്പോൾ കാലം മുൻപിൽ കാത്തുവയ്ക്കുന്നത് എന്താകും? എവിടെയാകും ഒടുവിൽ നാം ചിറകടിച്ച് എത്തുക.
ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും സ്വന്തമാക്കാൻ സാധിക്കുമോ, സാധിച്ചാൽ തന്നെ ഏതുവിധം? ശലഭമനുഷ്യൻ പങ്കിടുന്ന ആശയങ്ങൾ ഹൃദയാർജ്ജവും തന്നെയാണ്.
ലാർവയായും പുഴുവായും ഇലകളിലിഴയും. പിന്നീടൊരു കുഞ്ഞുചിറകിൻ കരുത്തിൽ പറക്കും. മഴവിൽ വർണങ്ങളിൽ മേളിച്ചും തേൻനുകർന്നും രസിക്കും. ഒടുവിൽ ചിറകറ്റുവീണും നാം ജീവിക്കുന്നു–ശലഭങ്ങളെപ്പോലെ. ഋതുഭേദങ്ങളും വസന്തങ്ങളും ആഘോഷിക്കുന്നു.
സന്തോഷം നുകർന്നു മുന്നേറുമ്പോഴും തീരാത്തൊരു ദാഹം എനിക്കും നിങ്ങൾക്കുമുണ്ട്. ആത്മാവിൻ്റെ ഉള്ളറകളിലെ തമോഗർത്ത നിഴലുകൾ. കാരണം ഞാനും നിങ്ങളും ശലഭമനുഷ്യരാണ്. ഈ സമസ്യയിലേക്കാണു നോവലിസ്റ്റ് മനോഹരങ്ങളായ വാചകങ്ങളും കഥാസന്ദർഭങ്ങളും ഒരുക്കി നമ്മെ കൊണ്ടുപോകുന്നത്.
ഏതോ കടൽത്തീരത്ത് അല്ലെങ്കിൽ കുന്നിൽചെരുവിൽ അജ്ഞാതരായ ചിലരുടെ കൈവിരലുകളിൽ കോർത്തിട്ട നൂലുകളിലെ പട്ടമായിരുന്നല്ലോ ഞാനെന്ന തിരിച്ചറിവ്. പരിമിതികളുടെ നൂൽദൂരം പിന്നിലേക്കു കോർത്തുപിടിക്കുമ്പോഴും മോഹിപ്പിക്കുന്ന ആകാശം മുൻപിൽ ബാക്കി. ആ തിരിച്ചറിവിൽ എത്തിച്ചേരുമ്പോഴും പിന്നെയും കൊതിപ്പിച്ചു പ്രണയവും ചിറകടിക്കാൻ ആകാശവും അവശേഷിക്കുന്നു മുൻപിൽ.
മരണവും ഒരു പ്രണയമാണെന്നും സ്നേഹത്തിൽ മരിക്കുന്നവർ അമരന്മാരാകുന്നതും വീണ്ടും ശലഭങ്ങളായി പറക്കുന്നതും നാം തിരിച്ചറിയുന്നു.
മനോഹരങ്ങളായ കഥാസന്ദർഭങ്ങളും കവിതതുളുമ്പുന്ന നിരവധി വാചകങ്ങളും ചേർത്താണു ശലഭമനുഷ്യൻ എഴുതപ്പെട്ടിരിക്കുന്നത്. രാത്രിക്കും പകലിനും നിലാവിനും പുതിയ അർത്ഥങ്ങളും നിർവചനങ്ങളും നാം കണ്ടെത്തും. വായിച്ചുതീരുമ്പോൾ നേരിയൊരു തിരിച്ചറിവ്. ഈ മണ്ണിൽനിന്ന് ചേലുള്ള പൂക്കൾ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണിൽ മൊട്ടിട്ട് ആകാശത്തു വളർന്ന് ഒടുവിൽ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവൻ്റെ പ്രണയവും ഒരിക്കലും അവസാനിക്കില്ലെന്ന വേർതിരിവ്. അതാണു ശലഭമനുഷ്യൻ്റെ കാതൽ – അല്ല ചിറകുകൾ.
പുതുകാല നോവൽ സങ്കൽപ്പങ്ങളെ അടുത്തറിയാൻ നിർബന്ധമായും വായിച്ചിരിക്കേണ്ട രചനയാണ് ശലഭമനുഷ്യൻ.
About author
ആരാണ് സിബി ജോൺ തൂവൽ (Siby John Thooval)?
ഇടുക്കി നെടുങ്കണ്ടത്തിനു സമീപമുള്ള തൂവൽ സ്വദേശി. കളത്തൂകുന്നേൽ പരേതനായ കെ.യു. ഉലഹന്നാൻ്റെയും ഏലമ്മയുടെയും മകൻ. ഇന്ത്യൻ മാധ്യമ പ്രതിനിധിസംഘത്തിൽ അംഗമായി ചൈനയടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചു. എഴുത്തച്ഛൻ സ്മൃതി സാഹിതി പുരസ്കാരം, മയ്യനാട് ജോൺ സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. എംബാർഗോ, ഹൈഡ്ര തുടങ്ങിയ നോവലുകളും ഡിഎൻഎ കോഡ്, അതിശയവലയും അദ്ഭുതമീനും എന്നീ ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. നിലവിൽ മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ.
FAQ
ശലഭ മനുഷ്യൻ എന്ന നോവൽ എഴുതിയതാര്?
സിബി ജോൺ തൂവൽ (Siby John Thooval) ആണ് ശലഭമനുഷ്യൻ എന്ന നോവലിന്റെ രചയിതാവ്.
ശലഭമനുഷ്യൻ ഏത് വിഭാഗത്തിൽപ്പെട്ട പുസ്തകമാണ്?
പ്രണയം, ജീവിതം, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, മനുഷ്യബന്ധങ്ങൾ, മരണം തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിക്കുന്ന മലയാളം നോവലാണ് ശലഭമനുഷ്യൻ.
ശലഭമനുഷ്യൻ എന്ന നോവലിൻ്റെ പ്രധാന പ്രമേയം എന്താണ്?
പ്രണയം, ജീവിതത്തിൻ്റെ അർത്ഥം, മനുഷ്യൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും, പ്രതീക്ഷകളും ജീവിതത്തിലെ പരിമിതികളും ഈ നോവലിന്റെ പ്രധാന പ്രമേയങ്ങളാണ്.
ശലഭമനുഷ്യൻ എന്ന നോവലിൻ്റെ പ്രത്യേകത എന്താണ്?
മനോഹരമായ കഥാസന്ദർഭങ്ങളും കവിത തുളുമ്പുന്ന ഭാഷയും ദാർശനികമായ ചിന്തകളും ചേർന്നതാണ് ശലഭമനുഷ്യൻ്റെ പ്രധാന സവിശേഷത. രാത്രിക്കും പകലിനും നിലാവിനും പുതിയ അർത്ഥങ്ങൾ നൽകിക്കൊണ്ട് മനുഷ്യജീവിതത്തെയും പ്രണയത്തെയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ നോവൽ അവതരിപ്പിക്കുന്നു.
ശലഭമനുഷ്യൻ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
പ്രണയനോവലുകൾ, ജീവിതത്തെക്കുറിച്ചുള്ള ദാർശനിക ചിന്തകൾ, വൈകാരികമായ മനുഷ്യബന്ധങ്ങൾ, കാവ്യാത്മകമായ ആഖ്യാനം എന്നിവ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ശലഭമനുഷ്യൻ അനുയോജ്യമാണ്.
Comments are closed.