ശൈത്യസ്ഥലികൾ – ജോൺ കെ സാമുവലിന്റെ ഏറ്റവും പുതിയ നോവൽ
ജോൺ കെ സാമുവലിന്റെ പുതിയ നോവൽ ആണ് ശൈത്യസ്ഥലികൾ. ഡി സി ബുക്ക്സ് ആണ് ഈ നോവൽ വായനക്കാരിലേക്കെത്തിക്കുന്നത്.

ഒരേ പദവിയിലിരുന്നു സൈന്യത്തിൽ നിന്ന് ഒരേകാലത്ത് റിട്ടയർ ചെയ്ത മാത്യൂസ്, ശിവൻ, കുലാസ്, അസീസ്, ജോസഫ് എന്നെ അഞ്ചു സുഹൃത്തുക്കളുടെ നോവലാണ് ശൈത്യസ്ഥലികൾ. വിശ്രമ ജീവിതത്തിന്റെ നിർവികാരമായ വർത്തമാന കാലത്തുനിന്നു ഓർമ്മകളിലേക്കുള്ള സഞ്ചാരത്തിൽ അവരുടെ സൗഹൃദവും പ്രണയവും തമ്മിൽ ജോൺ സാമുവേൽ എഴുതുമ്പോൾ സ്ഥിരം സൈനികകഥകളിൽ നിന്ന് നോവലിന് പുതിയൊരു ഭാവുകത്വവും പശ്ചാത്തലവും കൈവരുന്നു. പ്രണയത്തിന്റെ സുഗന്ധം, വേർപിരിയലിന്റെ വേവ്, സ്ത്രീ-പുരുഷബന്ധങ്ങളിലെ നിരർത്ഥകത തുടങ്ങിയവയെല്ലാം തീർത്തും വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ അടയാളപ്പെടുത്തുകയാണ് ശൈത്യസ്ഥലികൾ.
ശിവന്റെയും, കുലാസിന്റെയും, ജോസഫിന്റെയും, അസീസിന്റെയും മാത്യൂസിന്റെയും ഇഴഴിയാത്ത സൗഹൃദത്തിൻെറയും കഥകൾ പറയുന്ന ഈ നോവൽ കുറച്ച് ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളും പങ്കുവെക്കുന്നുണ്ട്. ഐപ് സർ ജോസഫിനെ ഡൂണിലേക്ക് വിളിക്കുമ്പോൾ മുതൽ നോവേലിൽന്റെ സസ്പെൻസ് തുടങ്ങുന്നു. പുനാ നഗരത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന മുത്താനദിയുടെ തീരങ്ങൾ ഘട്ടക് വാസലയിലെ ലേറ്റ് വ്യൂ പോയിന്റ് അങ്ങനെ നോർത്ത് ഇന്ത്യൻ സ്ഥലങ്ങളുടെ ഭംഗി വിളിച്ചു പറയുന്ന അനേകം സന്ദർഭങ്ങൾ എന്നിവ ഈ നോവലിന്റെ യാത്ര അതിമനോഹരമാക്കുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ