DCBOOKS
Malayalam News Literature Website

ശാസ്ത്രവിമർശനം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ – ഷിജു സാം വറുഗീസിന്റെ പഠനം

ശാസ്ത്രവിമർശനം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ‘ ഷിജു സാം വറുഗീസിന്റെ പഠനം ആണ്. ഡി സി ബുക്ക്സ് സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്. ശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ധാരാളമായി നടക്കുന്നുണ്ടെങ്കിലും അവ മിക്കപ്പോഴും ശാസ്ത്രവാദത്തിന്റെ മൂശയിലാണ് വേവുന്നത്. സാമൂഹിതയാൽ കളങ്കപ്പെടാത്തതും ചരിത്രപരമായ രൂപപ്പെടലുകൾക്ക് വിദേയമാക്കപ്പെടാത്തതും രാഷ്ട്രീയം സ്പർശിക്കാത്തതും ആയ യുക്തിഭദ്രമായ രീതിശാസ്ത്രമാണ് സയൻസിന്റേതെന്നു ശാസ്ത്രവാദികൾ ഉറച്ച് വിശ്വസിക്കുന്നു.

ശാസ്ത്രവിമർശനം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ | SASTHRAVIMARSAM: SAMOOHIKA JNANASIDDHANTHA SAMEEPANANGAL
സയൻസുമായി ഇടപഴകാതെ ആധുനിക സാമൂഹിക രാഷ്ട്രീയ ജീവിതം സാധ്യമല്ലല്ലോ. സയൻസ് സ്വാധീനിക്കാത്ത മനുഷ്യപ്രവൃത്തികൾ ഒന്നും തന്നെ ഇന്ന് നിലവിലില്ല. എന്താണ് ശാസ്ത്രമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നത് തത്ത്വജ്ഞാനികളാണ്. ശാസ്ത്രമെങ്ങനെയാണ് വസ്തുനിഷ്ഠമായി പ്രകൃതിലോകത്തെ അറിയുന്നതെന്ന അന്വേഷണമായിരുന്നു അവരുടേത്. ‘ഞാൻ ചിന്തിക്കുന്നു’ എന്നത് മാത്രമാണ് എന്റെ നിലനില്പിനുള്ള ഉറപ്പ് എന്ന റെനേ ദെക്കാർത്തിന്റെ പഴയ ദാർശനിക പ്രസ്താവന നമുക്കു പരിചിതമാണല്ലോ.
ധാരാളം ഗവേഷകർ ലബോറോട്ടറി പഠനങ്ങൾ നടത്തിയിരുന്നു. ലബോറോട്ടറി പഠിതാക്കൾ പൊതുവെ സ്വീകരിച്ച സമീപനം ശാസ്ത്രചിന്തയെ അത് രൂപപ്പെടുത്തുന്ന മൂശയിൽ വെച്ചുതന്നെ അത് നിരീക്ഷിച്ചു പഠിക്കുക എന്നതാണല്ലോ. ശാസ്ത്രത്തിന്റെ സാമാന്യരീതി എന്താണെന്ന ചോദ്യം ഒരു സാമൂഹിക രൂപമെന്ന നിലയിൽ സയൻസിനെ മനസ്സിലകാക്കുന്നതിനു സഹായകരമല്ലെന്നു സാമൂഹികശാസ്ത്ര ഗവേഷണമേഖലയുടെ വികാസപരിണാമം വെളിപ്പെടുത്തുന്നു. അതിനോടൊപ്പംതന്നെ, ഗുണപരമായും മൂല്യപരമായും മെച്ചപ്പെട്ട സയൻസിനെക്കുറിച്ചുള്ള അന്വേഷണത്തെയും അത് പ്രചോദിപ്പിക്കുന്നു. ചുരുക്കത്തിൽ ജനകീയ ശാസ്ത്രത്തെക്കുറിച്ചുള്ള പുത്തൻ സംവാദത്തിലേക്കാണ് ‘ശാസ്ത്രവിമർശനം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ’ എന്ന പഠനത്തിലൂടെ ഷിജു സാം വറുഗീസ് നമ്മെ ക്ഷണിക്കുന്നത്.

ശാസ്ത്രവിമർശനം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ’ എന്ന പുസ്തകം വാങ്ങിക്കൂ..
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സൈറ്റ് സന്ദർശിക്കൂ …

Leave A Reply