72-ാമത് സന്തോഷ് ട്രോഫി ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളില്‍ കേരളത്തിനായി കളിച്ച ഏഴ് താരങ്ങളെ നിലനിര്‍ത്തിയാണ് ഈ വര്‍ഷത്തെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പതിമൂന്ന് പുതുമുഖതാരങ്ങള്‍ ടീമില്‍ ഇടം നേടി. പുതുമുഖ താരങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് മുഖ്യ പരിശീലകന് സതീവന്‍ ബാലന് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിയും എസ്ബിഐ താരവുമായ രാഹുല്‍ വി രാജാണ് ടീമിന്റെ നായകന്.
അണ്ടര്‍ 17 ഇന്ത്യന്‍ താരം കെ.പി രാഹുലും ഇത്തവണത്തെ ടീമിലുണ്ട്. ഈ മാസം 18 ന് ആന്ധ്രയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 5 തവണ ജേതാക്കളായ കേരളത്തിന് 2005ലാണ് അവസാനമായി കീരീടം ചൂടാനായത്. 2013 ല്‍ ഫൈനലി പരാജയപ്പെടുകയും ചെയ്തു. ഇത്തവണത്തെ യുവ നിരയിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ. ബാംഗ്ലൂരിലാണ് സന്തോഷ് ട്രോഫി മത്സരം നടക്കുന്നത്.
Comments are closed.