
കായികരംഗത്തെ താരദമ്പതികളായ സാനിയ മിര്‍സയ്ക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. “മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ എന്റെ പെണ്‍കുട്ടി ഇപ്പോഴും ശക്തമായി തന്നെയുണ്ട്”- ഷുഐബ് ട്വിറ്ററില്‍ കുറിച്ചു.
Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled 🙏🏼 #BabyMirzaMalik 👼🏼
— Shoaib Malik 🇵🇰 (@realshoaibmalik) October 30, 2018
ഗര്‍ഭിണിയായിരുന്ന സമയത്തും സാനിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഗര്‍ഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.മകനാണ് ജനിക്കുന്നതെങ്കില്‍ മിര്‍സ മാലിക് എന്നായിരിക്കും പേരിടുക എന്ന് ആരാധകരോട് നേരത്തെ തന്നെ സാനിയ സൂചിപ്പിച്ചിരുന്നു.2010-ലായിരുന്നു സാനിയയുടെയും ഷുഐബിന്റെയും വിവാഹം.
Comments are closed.