ഏറെ കുറ്റബോധത്തോടെയാണിത് വായിച്ചു തീർത്തത്: എസ്. ഹരീഷ്
 മനോഹരൻ വി പേരകത്തിന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ എന്ന നോവലിനെക്കുറിച്ച് എസ് ഹരീഷ്
മനോഹരൻ വി പേരകത്തിന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ എന്ന നോവലിനെക്കുറിച്ച് എസ് ഹരീഷ് 
2012 ൽ പുറത്തിറങ്ങിയ മനോഹരൻ വി പേരകത്തിന്റെ  കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ  ഒരു ഗംഭീര നോവലാണ്. തെങ്ങ് കയറ്റക്കാരനായ കണ്ടാരുട്ടി, സഹോദരൻ കുട്ടാപ്പു, ഇരുവരുടെയും ഭാര്യ കാളി, മകൻ കുട്ടായി എന്നിവരുടെ കഥയാണിത്. പേഗൻ വിശ്വാസങ്ങളുടെയും  ജീവിതത്തിന്റേയും ഉത്സവവും ചെറിയതെന്ന് കരുതപ്പെടുന്ന മനുഷ്യരുടെ വേദനയും ദുരന്തങ്ങളുമാണ് നിറയെ.
ജീവിതത്തിന്റേയും ഉത്സവവും ചെറിയതെന്ന് കരുതപ്പെടുന്ന മനുഷ്യരുടെ വേദനയും ദുരന്തങ്ങളുമാണ് നിറയെ.
നമ്മുടെ കാലത്തെ ഏറ്റവും മികച്ച കഥ പറച്ചിലുകാരിൽ ഒരാൾ തന്നെയാണ് മനോഹരൻ. ഏറെ കുറ്റബോധത്തോടെയാണിത് വായിച്ചു തീർത്തത്. എന്റെയറിവിൽ എൻ പ്രഭാകരൻ മാഷിനെ പോലെ വളരെ ചുരുക്കം പേരേ ഈ നോവലിനെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുള്ളൂ. എട്ട് വർഷം കഴിഞ്ഞിട്ടും രണ്ടാം പതിപ്പ് വന്നിട്ടില്ല. ഒരു അവാർഡിനും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്നാട്ടിൽ സാഹിത്യ കൃതി നന്നായി വായിക്കപ്പെടുന്നതിൽ എഴുത്തുകാരന്റെ പദവിയും ആ പുസ്തകത്തിൽ പറയുന്ന ജീവിതങ്ങൾക്ക് സമൂഹം കൽപ്പിച്ചു നൽകുന്ന വിലയും പ്രധാനമാണെന്ന് തോന്നുന്നു. ഈ നോവൽ ഇനിയും വേണ്ട തരത്തിൽ വിലയിരുത്തപ്പെടാത്തത് കുറ്റകരമാണ്.
കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ
എസ് ഹരീഷിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
 
			
Comments are closed.