
ദില്ലി: മധ്യപ്രദേശ് മുന്‍ പൊലീസ് മേധാവിയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു. പശ്ചിമബംഗാളിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം.
പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന് കമ്മിറ്റിയാണ് ശുക്ലയെ നിയമിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. പുതിയ സി.ബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം. 1983 ബാച്ചിലെ മധ്യപ്രദേശ് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷികുമാര്‍ ശുക്ല.
Comments are closed.