DCBOOKS
Malayalam News Literature Website

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ, ഒറ്റയിരുപ്പിൽ വായിച്ചുതീർത്ത നോവൽ

ഹരിത ആർ ന്റെ വായനാനുഭവം

 

എഴുത്തുകാരന്റെ കൈയ്യൊപ്പ്…!
എനിക്കതിൽ ഇപ്പോൾ ഭ്രമമില്ല.
പുസ്തകം തുറക്കുമ്പോൾ ഓരോ പേജുകളിൽ ആയി പോസ്റ്റ്‌ കാർഡുകൾ, കത്തുകൾ, പത്രക്കുറിപ്പുകൾ, ബുക്ക്മാർക്ക്, അങ്ങനെ ചിലത്. കൊള്ളാമല്ലോ.. പുസ്തപരീക്ഷണപ്രസാധകർ സംഗതി ഡി സി ബുക്ക്സ് ആണ്. അത്ഭുതമില്ല. എങ്കിലും ഒരു ഭംഗി തോന്നി.. കൗതുകം തോന്നി.
കുറിപ്പുകളിൽ അപ്രതീക്ഷിതമായി.. ഒരു കവിത.. ഡെയ്‌സി എന്നൊരു പേര്..
മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ | MULBERRY - ENNODU NINTE ZORBAYE KURICHU PARAYU
” നിന്നെ ഞാൻ സ്വതന്ത്രനാക്കുന്നു.. ” കവിതയുടെ തലക്കെട്ട്… ജീവിതത്തിൽ ആദ്യമായി കവിത വായിക്കുന്നവളെപ്പോലെ എത്രയാ ഞാൻ അത് വായിച്ചത്..? എത്രനേരമാണ് കരഞ്ഞത്…?
ഇതിനു മുമ്പ് എപ്പോഴാണ്… ഒരു പുസ്തകം ഇതുപോലെ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തതെന്ന് എനിക്ക് ഓർമ്മയില്ല…
കൃത്യമായി ഒമ്പത് മണിയോടെ വായന അവസാനിപ്പിച്ചു പുസ്തകം മടക്കുമ്പോൾ അവസാനപേജിൽ ഞാൻ തീയതിയും സമയവും കുറിച്ചു വെച്ചു. ( അതെന്റെ പതിവല്ല. ) ഒരു വാചകവും… //ഇതിലെ മിഥ്യ (ഫിക്ഷൻ ) ഒരു മൾബറിയും ( ചെടി) ഒരു പൈങ്കിളിയും ( തത്ത )ആയിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു.//
പ്രിയപ്പെട്ട ഡി…,
എനിക്ക് നിങ്ങളെ പരിചയമില്ല..
എന്നാൽ ഈ പുസ്തകം ഞാൻ വായിച്ചു തീർത്തതിന്റെ പുറകിലെ ശക്തി നിങ്ങളുടെ ആ കവിതയാണ്..
അതെന്നോട് സംവദിച്ചത് നിങ്ങളെക്കുറിച്ചാണ്.. നിങ്ങൾക്ക് പറയുവാൻ ഉള്ളത് കണ്ണും മനസ്സും നിറഞ്ഞു കേട്ടു കഴിയുമ്പോൾ അവശേഷിക്കുന്ന കുറ്റബോധം..
നിങ്ങൾ പരിഭാഷപ്പെടുത്തിയ ലിയോണിദാസിന്റെ ഡയറി കൈവശം ഉണ്ടായിട്ടും ഞാൻ അതൊന്നു മറിച്ചു നോക്കിയിട്ടില്ലല്ലോ എന്നാണ്… ഉടനെ ഞാൻ അത് മാറ്റുകയും ചെയ്യും.. സോർബ യും വായന കാത്തിരിക്കുന്നു…! നിങ്ങൾക്കുവേണ്ടി വായിച്ചു തീർക്കുമ്പോൾ തോന്നിയ സ്നേഹം മാത്രം എഴുതുന്നു..
എഴുതിയത് ആരെന്നു പോലും മറന്നു വായിപ്പിച്ച പുസ്തകമേ നന്ദി..
കടപ്പാട്
ഹരിത. ആർ

 

Leave A Reply