പുതിയലോകത്തിന്റെ സുവിശേഷം – മറീസ് കോണ്ടെ രചിച്ച നോവൽ
മറീസ് കോണ്ടെ രചിച്ച നോവൽ ആണ് ‘ പുതിയലോകത്തിന്റെ സുവിശേഷം ‘. 2024 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി മലയാളത്തിൽ വിവർത്തനം ചെയ്തു ആളുകളിലേക്ക് എത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്.
ഒരു ഈസ്റ്റർ ഞായറാഴ്ച്ച അത്ഭുതശിശുവായ പാസ്കൽ ജനിക്കുന്നു. ദൈവപുത്രന് ആണ് എന്ന വിശ്വസിക്കുന്നു പാസ്കൽ. അവൾ അവളുടെ നിയോഗവും ദൗത്യവും കണ്ടെത്താൻ ഉള്ള യാത്ര ആരംഭിക്കുന്നു.വിശ്വാസം ദാർശനികത എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നു. മനുഷ്യരാശിയുടെ ഭാവി മാറ്റാൻ കഴിയുമോ എന്ന ചോദ്യം ഈ നോവൽ ഉന്നയിക്കുന്നുണ്ട്. ക്രിസ്തു ജീവിതത്തിന്റെ ഒരു ആധുനിക പുനരാഖ്യാനം തന്നെ ആണ് മറീസ് കോണ്ടെ. അതിമനോഹരമായ ആഖ്യാന രീതിയിലൂടെ രചയിതാവ് ഈ നോവലിനെ മനോഹമാക്കുന്നു. സമനിരപ്പായ ഭൂമിയിൽ അങ്ങോളം ഇങ്ങോളം നിൽക്കുന്ന കാടുകളെയും രണ്ട് അഗ്നി പർവ്വതങ്ങളെയും കുറിച്ചും പറയുന്നുണ്ട്. മലഞ്ചരുവിൽ ചാരുതയാർന്ന് കിടന്ന കൊച്ചുപട്ടണത്തെ നശിപ്പിച്ച അഗ്നിപർവത വിസ്ഫോടനങ്ങളെ കുറിച്ചും വർണ്ണിക്കുന്നുണ്ട്. സദാ വേനൽകാലമുള്ള ആ നാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും അവരുടെ രീതികളും ‘പുതിയലോകത്തിന്റെ സുവിശേഷം’ എന്ന ഈ നോവലിൽ പറയുന്നുണ്ട്. വേർപിരിയാൻ ആകാത്ത സുഹൃത്തുക്കളായി മാറിയ ഷോസെയും പാസ്കലും അവരുടെ ജീവിതവും. അങ്ങനെ 43 ഭാഗങ്ങളും ഉപസംഹാരവും ആണ് ഈ പുസ്തകം.
‘പുതിയലോകത്തിന്റെ സുവിശേഷം’ വായിക്കുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക
Comments are closed.