Book Details
Book : Pukayilakkallanum Janapriyakathakalum
Author : C V Balakrishnan
Category : Short Stories
ISBN : 9789370989337
Published Year : 2026
Publisher : DC Books
Number of pages : 184
Language : Malayalam
About the Book
പുകയിലക്കള്ളനും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്
കുളിര്, ഭൂമിയെപ്പറ്റി അധികം പറയേണ്ട, കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും, ഉറങ്ങാൻ വയ്യ, അവൻ ശരീരത്തിൽ സഹിച്ചു, മക്കൾ, മാലാഖമാർ ചിറകുവീശുമ്പോൾ, ജ്ഞാനസ്നാനം, ഗന്ധമാദനം, മലബാറിലെ ശിക്കാർ, ചുഴലിക്കാറ്റിൻ്റെ വരവ്, രഹസ്യവാതിൽ, സന്തതി, പുകയിലക്കള്ളൻ, പ്രണയകാലം, മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, ദൈവം പോകുന്ന പാത, തോരാമഴയത്ത്, എഡ്വിൻ പോൾ, വംശധാര എന്നിങ്ങനെ 21 ചെറുകഥകളുടെ സമാഹാരം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഒരു ദേവാലയത്തിൻ്റെ കുളിരാർന്ന പ്രശാന്തിയിൽ, മാലാഖമാർ ചിറകുവീശുന്ന കുന്തിരിക്കമണമാർന്ന പ്രാർത്ഥനപോലെ വായനയെ വിശുദ്ധമായൊരു ഭാവതലത്തിലേക്കുയർത്തുന്ന എഴുത്താണ് സി.വി. ബാലകൃഷ്ണൻ്റേത്. ആയുസ്സിൻ്റെ പുസ്തകം അതിന് നിദാനമത്രേ.
മനുഷ്യൻ്റെ അടിസ്ഥാന ചോദനകളായ രതിയും ഹിംസയും ഇടകലർന്ന ഒരാവാസവ്യവസ്ഥാ പരിസരമാണ് സി.വി. ബാലകൃഷ്ണൻ്റെ ഒട്ടുമിക്ക കഥാ പാത്രങ്ങളുടെയും ജീവിതം.
സി.വി. ബാലകൃഷ്ണൻ്റെ മുന്നൂറോളം വരുന്ന ചെറുകഥകളിൽനിന്ന് ജനപ്രിയമായ 21 കഥകൾ സമാഹരിച്ചതാണ് പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകം.
About author
ആരാണ് സി.വി. ബാലകൃഷ്ണൻ (C V Balakrishnan)?
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ എഴുത്തുകാരൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി പുരസ്കാരം, ചലച്ചിത്ര അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ആയുസ്സിൻ്റെ പുസ്തകം, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, ദിശ, കാമമോഹിതം എന്നിവയടക്കം അമ്പതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
FAQ
പുകയിലക്കള്ളനും ജനപ്രിയകഥകളും ആരുടെ പുസ്തകമാണ്?
പുകയിലക്കള്ളനും ജനപ്രിയകഥകളും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ C. V. Balakrishnan രചിച്ച ചെറുകഥാസമാഹാരമാണ്.
പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ എത്ര കഥകളുണ്ട്?
ഈ സമാഹാരത്തിൽ സി.വി. ബാലകൃഷ്ണന്റെ 21 ജനപ്രിയ ചെറുകഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
ആയുസ്സിൻ്റെ പുസ്തകവും കണ്ണാടിക്കടലും കാമമോഹിതവും ദിശയും വായിച്ചവരും പുതുതലമുറ കഥാവായനക്കാരും.
സി.വി. ബാലകൃഷ്ണൻ്റെ കഥകളുടെ പ്രത്യേകത എന്താണ്?
ആഴമുള്ള മാനുഷിക അനുഭവങ്ങളും ജീവിതത്തിന്റെ സങ്കീർണ്ണതകളും ലളിതവും ശക്തവുമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത.
ഏതൊക്കെ കഥകളാണ് പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്?
കുളിര്, ഭൂമിയെപ്പറ്റി അധികം പറയേണ്ട, കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും, ഉറങ്ങാൻ വയ്യ, അവൻ ശരീരത്തിൽ സഹിച്ചു, മക്കൾ, മാലാഖമാർ ചിറകുവീശുമ്പോൾ, ജ്ഞാനസ്നാനം, ഗന്ധമാദനം, മലബാറിലെ ശിക്കാർ, ചുഴലിക്കാറ്റിൻ്റെ വരവ്, രഹസ്യവാതിൽ, സന്തതി, പുകയിലക്കള്ളൻ, പ്രണയകാലം, മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, ദൈവം പോകുന്ന പാത, തോരാമഴയത്ത്, എഡ്വിൻ പോൾ, വംശധാര എന്നിങ്ങനെ 21 ചെറുകഥകളുടെ സമാഹാരം.
Comments are closed.