DCBOOKS
Malayalam News Literature Website

പ്രേമനീല (Premaneela)

Premaneela By Rashida Nasriya

Book Details

Book : Premaneela
Author : Rashida Nasriya
Category : Novel
ISBN : 9789376910397
Published Year : 2026
Publisher : DC Upmarket Fiction
Number of pages : 132
Language : Malayalam

About the Book

പ്രേമനീല പുസ്തകത്തെ കുറിച്ച്

അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല” എന്ന നോവൽ. കുടുംബബന്ധത്തിൻ്റെയും സാമൂഹ്യ ജീവിതത്തിൻ്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ’മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല” എന്ന നോവൽ. അത്രമേൽ സ്വാഭാവികമായി പ്രണയിക്കപ്പെടാൻ കൊതിച്ച് ഉഴറിക്കൊണ്ടിരിക്കുന്നവളാണ് മീര. കുടുംബബന്ധത്തിൻ്റെയും സാമൂഹ്യ ജീവിതത്തിൻ്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ’മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ പ്രേമനീലയിൽ അവതരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സമൂഹത്തിന് നിരക്കാത്തതെന്ന് മുദ്രകുത്തിയേക്കാവുന്ന എന്നാൽ യഥാതഥമായ മനുഷ്യാവസ്ഥയെ കണ്ണാടിയിൽ എന്നപോലെ കാണിച്ചുതരുന്ന കഥാപാത്രങ്ങളാണ് ഈ നോവലിൻ്റെ ശക്തി. പരിപൂർണ്ണത എന്നത് വാക്കുകൾ കൊണ്ട് മാത്രം വരച്ചിടാൻ കഴിയുന്ന ഒന്നാണ്; അനുഭവത്തിൽ അത്ര എളുപ്പമല്ല താനും. ആരും ഒന്നിലും പരിപൂർണ്ണത കൈവരിക്കുന്നില്ല. തൃപ്തമല്ലാത്ത ഏതൊക്കെയോ വഴികൾ കൂടി ചേർന്നതാണല്ലോ ജീവിതം. അതിനാൽ തന്നെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള നിരന്തര അന്വേഷണമായും അലച്ചിലായും അതിൻ്റെ വഴികൾ മാറുന്നു. പ്രണയത്തിൻ്റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. പൂർണത തേടലാണ് അതിൻ്റെ തത്വം. “പ്രേമനീല” ഈ തേടലിനെ സാധൂകരിക്കുന്നു.

തൃപ്തമല്ലാത്ത ബന്ധങ്ങളിൽ നിന്നും ബന്ധങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്ന മീര എന്ന കഥാപാത്രത്തിലൂടെ, ‘ബന്ധനമല്ല മറിച്ച് അതിൻ്റെ രാഹിത്യവും പൂർണ്ണ സ്വാതന്ത്ര്യവുമാണ് പ്രണയത്തിൻ്റെ കാതൽ’ എന്ന് നോവൽ പറഞ്ഞുവെയ്ക്കുന്നു. പ്രണയാകുലരായ പുരുഷന്മാരെയും നോവലിൽ ഉടനീളം കാണാം. എന്നാൽ സ്വാർത്ഥതയും സംശയവും അധികാരവുമെല്ലാം സങ്കുചിത പ്രണയ ലോകത്തിൻ്റെ അധിപന്മാരാക്കി അവരെ മാറ്റുന്നു. മീരയെ ഉള്ളറിഞ്ഞു പ്രണയിക്കുന്ന രാഹുൽ എന്ന കഥാപാത്രത്തിൻ്റെ വിശ്വാസം അവൾ ഒരിക്കലും തന്നെ വിട്ടു പോകില്ല എന്നാണ്. അതിനാൽ തന്നെ അയാൾ പരിഗണനയോ സ്നേഹലാളനയോ അവൾക്ക് നൽകുന്നില്ല. ശ്രോതാവ് എന്ന നിലയിലും അയാൾ അങ്ങേയറ്റം പരാജിതനാണ്. സ്നേഹമുണ്ട്; പക്ഷേ അത് പ്രകടിപ്പിക്കാനോ പങ്കുവെക്കാനോ ഉള്ള സമയം അയാൾക്കില്ല. കൂടെയുള്ളതും വിട്ടുപോകില്ല എന്ന് ഉറപ്പുള്ളതുമായ ഒന്നിനെ അത്രയൊന്നും പരിഗണിക്കാതിരിക്കുക എന്നത് മനുഷ്യസഹജമാണല്ലോ..

എന്നാൽ “ഞാൻ മറ്റൊരാളെ പ്രണയിക്കുന്നു “എന്ന അവളുടെ വാക്യം അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. കൈപ്പിടിയിൽ നിന്ന് ഊർന്നുപോകുന്നു എന്നറിയുമ്പോഴാണ് സ്നേഹമെന്ന സത്യത്തെ അയാൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും വൈകിയിരുന്നു. തൻ്റെ സുദീർഘമായ പ്രണയ പാടുകൾ വാട്സ്ആപ്പ് സന്ദേശം വഴി രാഹുൽ അയക്കുന്നുണ്ടെങ്കിലും അതൊന്നും മീരയിൽ വൈകാരികത സൃഷ്ടിക്കുന്നില്ല. ആ കാലത്ത് തന്നെ മഹേഷ് എന്നയാളുമായുള്ള അവളുടെ പ്രണയം ആദ്യമാദ്യം മനോഹരമായിരുന്നെങ്കിലും സ്വാർത്ഥതയുടെയും ഭയത്തിൻ്റെയും വിത്തുകൾ അയാളിൽ മുളയ്ക്കുന്നത് അവൾക്ക് കാണാനാകുന്നുണ്ട്.

‘അധികാരം’ എന്ന പ്രയോഗത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് പ്രണയത്തിൻ്റെ ഭാഷ. അധികാരമുള്ളിടത്ത് പ്രണയത്തിന് നിലനിൽപ്പില്ല.

പ്രേമത്തിൻ്റെ പരിപൂർണ്ണത അന്വേഷിക്കുകയും അതിനെ മനസിലാക്കാൻ ശ്രമിക്കുന്തോറും ‘ ഇതല്ലല്ലോ ഇതല്ലല്ലോ’ എന്ന് പരിതപിക്കുകയും ചെയ്യുന്ന മീര എന്ന പെൺകുട്ടി നമ്മുടെ ഹൃദയദൗർബല്യത്തിലെവിടെയൊക്കെയോ ഒളിച്ചിരിക്കുന്ന കഥാപാത്രമായി തോന്നിയേക്കാം. ഭാഷാലാളിത്യത്തിൻ്റെ നൂലുകൊണ്ട് കോർത്ത, വളച്ചുകെട്ടില്ലാത്ത പ്രണയ നേരിൻ്റെ തുറന്ന അധ്യായമാണ് ഈ നോവൽ മുന്നോട്ടു വെക്കുന്നത്.

About author

ആരാണ് റാഷിദ നസ്രിയ (Rashida Nasriya)?

RASHIDA NASRIYA1990 മെയ് 20–ന് മലപ്പുറം ജില്ലയിലെ മേൽമുറിയിൽ ജനിച്ചു. പിതാവ്: അബ്ദുൽഖാദർ, മാതാവ്: ഖദീജ. കാലടി സംസ്‌കൃത സർവ്വകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് എം.എഡ്ഡും കരസ്ഥമാക്കി. ഇപ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപികയാണ്. ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്.

FAQ

പ്രേമനീല ആരുടെ പുസ്തകമാണ്?

പ്രേമനീല മലയാള എഴുത്തുകാരി റാഷിദ നസ്രിയ രചിച്ച നോവലാണ്.

പ്രേമനീല എന്ന നോവലിൻ്റെ പ്രധാന പ്രമേയം എന്താണ്?

അർത്ഥപൂർണ്ണമായ പ്രണയവും മനുഷ്യബന്ധങ്ങളിലെ പൂർണതയിലേക്കുള്ള അന്വേഷണവുമാണ് പ്രേമനീലയുടെ പ്രധാന പ്രമേയം.

പ്രേമനീലയിലെ പ്രധാന കഥാപാത്രം ആരാണ്?

മീര എന്ന യുവതിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. അർത്ഥവത്തായ പ്രണയത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവളുടെ യാത്രയാണ് കഥയുടെ ആധാരം.

പ്രേമനീല എന്തുകൊണ്ട് വായിക്കണം?

പ്രണയത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ, ബന്ധങ്ങളിലെ സങ്കീർണതകൾ, വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം എന്നിവ ആഴത്തിൽ അവതരിപ്പിക്കുന്നതിനാൽ പ്രേമനീല ശ്രദ്ധേയമായ വായനാനുഭവം നൽകുന്നു.

പ്രേമനീലയിൽ അവതരിപ്പിക്കുന്ന ‘ബഹുപ്രണയം’ എന്ന ആശയം എന്താണ്?

പരമ്പരാഗത ബന്ധസങ്കൽപ്പങ്ങൾക്ക് ബദലായി, മനുഷ്യർക്ക് ഒരേസമയം ഒന്നിലധികം ബന്ധങ്ങളിലൂടെ സ്നേഹവും ആത്മസംതൃപ്തിയും തേടാനാകുമെന്ന ആശയമാണ് നോവലിൽ ചർച്ച ചെയ്യുന്നത്.

പ്രേമനീല എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?

പ്രണയകഥകൾ ഇഷ്ടപ്പെടുന്നവർക്കും മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും സമകാലിക സാമൂഹിക വിഷയങ്ങളിൽ താൽപര്യമുള്ളവർക്കും ഈ നോവൽ അനുയോജ്യമാണ്.

Comments are closed.