DCBOOKS
Malayalam News Literature Website

‘പ്രണയകവിതകൾ’ ഓ.എൻ.വി കുറുപ്പിന്റെ പുതിയ കവിതാസമാഹാരം

ഓ.എൻ.വി കുറുപ്പിന്റെ പുതിയ കവിതാസമാഹാരമാണ് ‘പ്രണയകവിതകൾ‘. ഡി സി ബുക്ക്സ് ആണ് ഈ കവിതാസമാഹാരം വായനക്കാരിലേക്ക് എത്തിക്കുന്നത്.  സ്നേഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും വിവിധഭാവങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ഉടനീളം കാണാം. അതിൽ പ്രണയവും ഉൾപ്പെടും. തന്റെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ഓ.എൻ.വി ആവിഷ്‌ക്കരിച്ച പ്രണായതിനു ഒരു നൈർമല്യം ഉണ്ട്.

PRANAYA KAVITHAKAL | പ്രണയകവിതകൾ

 

ഒരു പക്ഷെ ആ കവിതകളിൽ കാണാൻ കഴിയുന്നത് നഷ്ടപ്രണയത്തിന്റെ അതുളവാക്കുന്ന ഗൃഹാതുരത്വത്തിന്റെ ഭാവസാന്ദ്രമായ ഓർമ്മകളും ഒറ്റപ്പെടലിന്റെ തീക്ഷ്ണമായ വൈകാരിതയുമൊക്കെയാണ്. പൂക്കളോട്, ശലഭങ്ങളോട്, പൂത്തുമ്പിയോട്, നിലവിനോട്, താരങ്ങളോട്, താരകങ്ങളോട്, കുളിർകാറ്റിനോട്, കുയിൽപ്പാട്ടിനോട് ഒക്കെ ഉള്ള സ്നേഹാർദ്രമായ ഒരു ഭാവ ഐക്യമാണിത്. താമസിച്ച വാടകവീടിനോട്‌ മുതൽ ജീവിച്ച ഭൂമിയോടുവരെയുള്ള ഐക്യപ്പെടലാണിത്. ഓ.എൻ.വി കാമുകിയെക്കുറിച്ച് പാടുമ്പോൾ അത് പെണ്ണിനുള്ളതായിരിക്കെ പ്രപഞ്ചത്തിനുള്ളതാകുന്നു. ‘I contain multitude’ എന്ന് പറയുമല്ലോ ഒന്നും ഒന്നിലായി പരിമിതപ്പെടാതെ പലതാകുക.
‘വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ’
പ്രണയ കവിതയില്ലാത്ത ഒന്നിൽനിന്നുപോലും ഏതുകാലത്തെ പ്രണയികൾക്കും എടുത്തുചൊല്ലാവുന്ന വരികൾ. ഓ.എൻ. വി വ്യക്ത്യധിഷ്ഠിത പ്രണയകവിതകൾ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രണയകവിതകളായി തോന്നുന്നവ, വൈയക്തിക പ്രണയനുഭവത്തിൽ നിന്നുളവായവയേ അല്ല. പറയാത്ത വാക്കിന്റെയാഴത്തിൽ മുങ്ങിക്കിടക്കുന്ന പറയാനാവാത്ത ഭാവങ്ങളെ ഉണർത്തിയെടുത്തു സംവേദനം ചെയുന്ന ഒരു സവിശേഷ രീതി ഈ കവിതകളിൽ കാണാം. പൂവ് നീട്ടി എന്ന് പറയാതെ പൂവിന്റെ സൗരഭം പകർന്നു നൽകി പൂവ് വിടർന്നു എന്ന സത്യം അറിയിക്കുന്ന രീതി. അതാണ് ഈ കവിതകളുടെ പ്രണയ രീതി.

ഓ.എൻ.വി യുടെ പ്രണയകവിതകൾ വായിക്കുകവൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ പുസ്തകങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക

 

Leave A Reply