Book Details
Book : Prakruthikavithakal
Author : Bhaskaran P
Category : Poetry
ISBN : 9789370986268
Published Year : 2026
Publisher : DC Books
Number of pages : 112
Language: Malayalam
About the Book
പുസ്തകത്തെ കുറിച്ച്
പി. ഭാസ്കരന്റെ തൂലികയിൽ വിരിഞ്ഞ മനോഹരമായ പ്രണയകവിതകളുടെ സമാഹാരമാണിത്. പ്രണയത്തിന്റെ തീവ്രതയും, വിരഹത്തിന്റെ നോവും, വിഷാദത്തിന്റെ നിഴലാട്ടങ്ങളും ഈ കവിതകളിൽ ഒരേപോലെ ദർശിക്കാം. വെറുമൊരു വൈകാരിക പ്രകടനം എന്നതിലുപരി, ജീവിതത്തിന്റെ സങ്കീർണ്ണതകളെയും പ്രതീക്ഷകളെയും പ്രണയത്തിലൂടെ അദ്ദേഹം ആവിഷ്കരിക്കുന്നു.
പ്രധാന സവിശേഷതകൾ: ആത്മീയവും വൈകാരികവുമായ ആഴം: കേവലം ശാരീരികമായ പ്രണയത്തിനപ്പുറം ആത്മാവിന്റെ ആർദ്രഭാവങ്ങളെയും ലയനത്തെയും കുറിച്ചാണ് പല കവിതകളും സംസാരിക്കുന്നത്.
പ്രശസ്ത കവിതകൾ: ‘ഓർക്കുക വല്ലപ്പോഴും’, ‘വഴിത്തിരിവിൽ’, ‘ഫിഡിൽ’, ‘പെണ്ണുകാണൽ’ തുടങ്ങിയ 32 പ്രശസ്തമായ കവിതകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഷാദവും പ്രത്യാശയും: കവിതകളിൽ വിഷാദത്തിന്റെ നിഴലുകൾ ഉണ്ടെങ്കിലും അവ പ്രത്യാശയുടെ പ്രകാശത്തെ സ്വപ്നം കാണുന്നവയാണ്.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
പൂമുടിയിൽ ഞാനിന്നു ചൂടിച്ചതാ-
മീമലർമാല വാടുകിൽത്തന്നെയും,
പ്രേമമാം മധുചോരുമെന്മാനസ-
മോമലിന്റെ കരതാരിലില്ലയോ?
ചുണ്ടിണയിൽ ഞാനിന്നു കുറിച്ചൊരി-
ച്ചുംബനസ്മൃതി മായുകിൽത്തന്നെയും,
ഹാ യുഗങ്ങൾക്കു മായ്ക്കുവാനാവാത്ത
മായികഹർഷമാത്മാവിലില്ലയോ?
സ്മൃതികളുറങ്ങുന്ന നീലാകാശമേഘങ്ങളിൽ അടരാതെ നിൽക്കുന്ന കണ്ണുനീർത്തുള്ളിയിൽ പ്രതിബിംബിക്കുന്ന വർണ്ണരാജികളാണ് പി. ഭാസ്‌കരൻ്റെ പ്രണയകവിതകൾ. അവയിൽ ജീവിതത്തിന്റെ നിറം ചാലിച്ച വിഷാദഭാവമുണ്ട്. നിരാശയുടെ ഇരുൾക്കയങ്ങളുടെ ആഴവും അതിൻെറ മുഴക്കവുമുണ്ട്. അപ്പൊഴും പ്രതീക്ഷയുടെ പ്രഭാതത്തെ അത് സ്വപ്നം കാണുന്നു.
നടനരംഗത്തെ പൊയ്മുഖങ്ങൾ അഴിച്ചു വെച്ച് സ്വന്തം ആത്മാവിൻെറ സ്നേഹപ്രകാശത്തെ പ്രണയിനിക്ക് പ്രത്യക്ഷമാക്കുന്ന ‘വഴിത്തിരിവിൽ’ പ്രണയത്തിനും വിരഹത്തിനും ആഴവും അഴകും ആർദ്രഭാവങ്ങളും പ്രദാനം ചെയ്യുന്ന എക്കാലത്തെയും മികച്ച കവിത “ഓർക്കുക; വല്ലപ്പോഴും, ദാമ്പത്യത്തിലെ സ്നേഹബന്ധത്തെ ജീവിതത്തിലെ വസന്തമാക്കി മാറ്റുന്നതിൻ്റെ ചാരുത വെളിവാക്കുന്ന ‘പെണ്ണുകാണൽ’ കാമുകിയെക്കുറിച്ചുള്ള മധുര സ്മരണകളിൽ സ്വപ്നങ്ങൾ പൂക്കുന്ന നിർവ്വാണ മേഖല പൂകിനിൽക്കുന്ന കാമുകനെക്കുറിച്ച് പാടുന്ന ‘അറിയുന്നു ഞാൻ’, കാമുകിയും കാമുകനും സർവ്വചരാചരങ്ങളും ഒന്നായി ലയിച്ചു ചേരുന്ന രാഗനർത്തനമായി പ്രണയ ഭാവത്തെ ഉന്മാദത്തോളം ഉയർത്തുന്ന ‘ഫിഡിൽ ‘വായനക്കാരിയോട്’ തുടങ്ങിയ മനോഹര കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. അതീവഹൃദ്യവും മനസ്സിൽ മഴവില്ലൊരുക്കുന്ന പ്രണയഭാവങ്ങളുടെ മായിക പ്രപഞ്ചം തീർക്കുകയാണ് ഈ കവിതകളെല്ലാം തന്നെ.
എൻെറ തൂലിക, ഗ്രാമീണ ഗാനം,ഒരിക്കൽ കൂടി, വഴിഞ്ഞിരിവിൽ, ഓർക്കുക വല്ലപ്പോഴും, വേർപിരിയട്ടെ !, അമലേ നീ വന്നപ്പോൾ, രാത്രിയുടെ റാണി, വേനലിൽ ഒരു മഴ, കതിരുകാണാക്കിളി, ഞാറ്റുവേലപ്പൂക്കൾ, കായൽക്കാറ്റ്, മറുനാടൻ തീരത്ത് ,സാന്ത്വനതീരം, മധുവിധുസ്മരണ തുടങ്ങിയ 32 കവിതകൾ.
സമാഹരണം, പഠനം : ദിവാകരൻ വിഷ്ണുമംഗലം
About author
ആരാണ് പി. ഭാസ്‌കരൻ (Bhaskaran P) ?
പി. ഭാസ്‌കരൻ 1924 ഏപ്രിൽ 21-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. കവി, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായി. വിദ്യാർഥിയായിരിക്കുമ്പോൾതന്നെ ദേശീയപ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിലും സജീവമായി പങ്കുകൊണ്ടു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷയ്ക്കു വിധേയനാവുകയും കോളജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു. ദേശാഭിമാനി, ജയകേരളം, ദീപിക എന്നിവയുടെ പത്രാധിപത്യം വഹിച്ചു. ആകാശവാണിയിലെ പ്രൊഡ്യൂസറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന കാലത്ത് അദ്ദേഹം രചിച്ച വയലാർ ഗർജിക്കുന്നു എന്ന കൃതി മലയാളകവിതാരംഗത്തെ ഒരു പ്രധാന സംഭവംതന്നെയായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സാഹിത്യസൃഷ്ടിയിലൂടെ വിലപ്പെട്ട സംഭാവനകൾ നല്കി. പില്ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകന്നു. ഓടക്കുഴലും ലാത്തിയും, വില്ലാളി, പാടുന്ന മൺതരികൾ, മുൾക്കിരീടം, സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഓടക്കുഴൽ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. പ്രസിഡന്റിന്റെ വെള്ളിമെഡലിന് അർഹമായ നീലക്കുയിൽ, ഇരുട്ടിന്റെ ആത്മാവ്, ജഗദ്ഗുരു ആദിശങ്കരൻ തുടങ്ങിയ അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയ്ക്കു നല്കിയ സംഭാവനകളെ മാനിച്ച് പ്രേംനസീർ പുരസ്‌കാരത്തിനും ജെ.സി. ഡാനിയൽ പുരസ്‌കാരത്തിനും അർഹനായി. ‘ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷ’നിൽ ചെയർമാനും മാനേജിങ് ഡയറക്ടറും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘സിംഫണി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്-2006’ ആണ് അദ്ദേഹത്തിന് ഏറ്റവും ഒടുവിൽ കിട്ടിയ ബഹുമതി. 2007 ഫെബ്രുവരി 25-ന് നിര്യാതനായി.
FAQ
ഈ സമാഹാരത്തിൽ എത്ര കവിതകളുണ്ട്?
പി. ഭാസ്കരന്റെ പ്രകൃതിയുമായി ബന്ധപ്പെട്ട 43 കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പി. ഭാസ്കരന്റെ പ്രകൃതിക്കവിതകളുടെ പ്രധാന സവിശേഷത എന്താണ്?
പ്രകൃതിയെ മനുഷ്യഭാവങ്ങളുമായി ഇണക്കിച്ചേർക്കുന്നതും, കാല്പനികതയെ യാഥാർത്ഥ്യത്തോട് വിളക്കിച്ചേർക്കുന്നതുമായ സവിശേഷമായ കാവ്യശൈലിയാണ് അദ്ദേഹത്തിന്റേത്.
ഈ സമാഹാരത്തിലെ പ്രധാനപ്പെട്ട കവിതകൾ ഏതൊക്കെയാണ്?
‘എന്റെ തൂലിക’, ‘കർഷകഗാനം’, ‘വേനലിൽ ഒരു മഴ’, ‘ഞാറ്റുവേലപ്പൂക്കൾ’, ‘കായൽക്കാറ്റ്’, ‘മഴയും മണ്ണും’ തുടങ്ങിയ കവിതകൾ ഈ കൃതിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്.
കവി പ്രകൃതിയെ എങ്ങനെയാണ് തന്റെ തൂലികയിൽ പകർത്തുന്നത്?
കൊച്ചുപുല്ലിനെയും മൺതരിയെയും പൂത്തുനിൽക്കുന്ന നികുഞ്ജങ്ങളെയും പോലും വിട്ടുപോകാതെ, തന്റെ സങ്കല്പമാകുന്ന ചായം കലർത്തി അതീവ ഹൃദ്യമായാണ് കവി ചിത്രീകരിക്കുന്നത്.
ആരാണ് ഈ കൃതിയുടെ സമാഹരണവും പഠനവും നിർവ്വഹിച്ചിരിക്കുന്നത്?
ദിവാകരൻ വിഷ്ണുമംഗലമാണ് ഈ സമാഹാരത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
Comments are closed.