Book Details
Book : Palattine Thodumbol
Author : Renukumar M R
Category : Poetry
ISBN : 9789370989115
Published Year : 2026
Publisher : DC Books
Number of pages : 112
Language : Malayalam
About the Book
പാലറ്റിനെ തൊടുമ്പോൾ പുസ്തകത്തെ കുറിച്ച്
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എം. ആർ. രേണുകുമാർ.അദ്ദേഹത്തിൻെറ 40 കവിതകളുടെ സമാഹാരം.ഏതൊരാൾക്കും ഇഷ്ടം തോന്നുന്ന ഒരിഴയടുപ്പം രേണുകുമാറിൻെറ കവിതകളുടെ പ്രത്യേകതയാണ്. അനുഭവങ്ങളുടെ സമാനതയാണ് അതിനുകാരണം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി ബഹുമതികൾക്കർഹനായ പ്രശസ്ത കവി എം.ആർ. രേണുകുമാറിൻ്റെ ഏഴാമത്തെ കവിതാസമാഹാരമാണ് പാലറ്റിനെ തൊടുമ്പോൾ. അകാലത്തിൽ അന്തരിച്ച ബിനു എം പള്ളിപ്പാട്ടിനെ അനുസ്മരിച്ചെഴുതിയ കവിതയാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ പാലറ്റിനെ തൊടുമ്പോൾ.
ബിനുവിൻ്റെ ആകസ്മിക വേർപാട് സൃഷ്ടിച്ച മുറിവിൽ വീണ സുഹൃത്തുക്കൾ നിരവധിയായിരുന്നു. അവരിലൊരാളാണ് കവി രേണുകുമാറും. ബിനുവിൻ്റെ കവിതകളെക്കുറിച്ച് വേദികളിൽ സംസാരിച്ചും കുറിപ്പുകളെഴുതിയും ആ വേർപാടുണ്ടാക്കിയ വേദനയിൽ നിന്ന് കരകയറാൻ അദ്ദേഹവും ശ്രമിച്ചു. “എല്ലാ ഋതുക്കളുടെയും കവി” എന്ന പേരിൽ ബിനുവിൻ്റെ കവിതകളെക്കുറിച്ചുള്ള പഠനസമാഹാരം എഡിറ്റുചെയ്തു പ്രസിദ്ധപ്പെടുത്തി. ഒടുക്കം ഓർമ്മകളുടെ ആകാശത്ത് നക്ഷത്രമായ് ബിനുവിനെ പതിച്ചുവയ്ക്കാൻ ഒരു കവിതയെഴുതി ; പാലറ്റിനെ തൊടുമ്പോൾ.
“കവിതകൊണ്ട് കുത്തിക്കെട്ടിയ ജീവിതത്തിന്
നീ മുളന്തണ്ടു കൊണ്ട് അടിവരയിടുന്നു
നിൻ്റെ ചുണ്ടുകളും നിൻ്റെ വിരലുകളും
നിൻ്റെ കാറ്റുമില്ലാത്ത ഞങ്ങൾ
അടഞ്ഞുപോയ കുറെ സുഷിരങ്ങൾ മാത്രം…”
പാലറ്റിനെ തൊടുമ്പോൾ എന്ന കവിതയ്ക്കൊപ്പം മാഞ്ഞുപോകുന്നു, രാത്രിജീവിതം, അവസാനത്തെ നോട്ടം, ഊഞ്ഞാൽ, ആരുമില്ലാത്തവർക്ക് കവിതയുണ്ട്, ആൻ്റിവെനം, നോസിയ, ചോരുന്ന വീടുകൾ, അവിശ്വാസി, ഓർമ്മകൾ പ്രേതങ്ങൾ, ആരുടെയോ മകൾ, മഴപ്പേടി തുടങ്ങിയ 39 കവിതകൾ കൂടി ഈ സമാഹാരത്തിലുണ്ട്.
നവീനകവിതയുടെ വൈവിധ്യമേറിയ ശില്പസൗകുമാര്യം ഈ കവിതകളെയും ജീവിതവുമായി ബന്ധിപ്പിക്കുന്നു. കെട്ടി നിൽക്കാതെ ഒഴുകുന്ന ജീവിതം തന്നെയാണ് രേണുകുമാറിൻ്റെ കവിതകൾ.
ഒരിടത്ത് ചുരുണ്ടു കൂടാതെ ജീവിതത്തോടൊപ്പം കവിതയും ചലിച്ചു കൊണ്ടിരിക്കുന്നു. മേഘങ്ങളായി ഉരുണ്ടു കൂടി അത് വേനലിൽ മഴയായി മാറുന്നു. ഇലകളായി നാമ്പിട്ട് കരിഞ്ഞ ചില്ലകളെ മരമായി മാറ്റുന്നു.
About author
ആരാണ് എം. ആർ. രേണുകുമാർ (Renukumar M R)?
1969–ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനിച്ചു. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽനിന്നും എം.ഫിൽ ബിരുദം. കവിതാസമാഹാരം, ബാലസാഹിത്യം, പഠനം, വിവർത്തനം തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. വെഷക്കായ എന്ന കവിതാസമാഹാരത്തിന് 2008–ലെ എസ്ബിടി പുരസ്കാരവും കൊതിയന് 2019–ലെ കേരള സാഹിത്യ അക്കാദമിയുടെ കവിതാപുരസ്കാരവും ലഭിച്ചു. കൂടാതെ അരസൈക്കിളിന് ഫൊക്കാന അവാർഡും നാലാം ക്ലാസ്സിലെ വരാലിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
FAQ
പാലറ്റിനെ തൊടുമ്പോൾ ആരുടെ കവിതാസമാഹാരമാണ്?
പാലറ്റിനെ തൊടുമ്പോൾ മലയാളത്തിലെ പ്രശസ്ത കവിയായ എം. ആർ. രേണുകുമാർ എഴുതിയ കവിതാസമാഹാരമാണ്.
പാലറ്റിനെ തൊടുമ്പോൾ എന്ന പുസ്തകത്തിൽ എത്ര കവിതകളുണ്ട്?
ഈ സമാഹാരത്തിൽ ആകെ 40 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കവിതാസമാഹാരത്തിലെ പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്?
ഓർമ്മകൾ, വേർപാട്, ജീവിതാനുഭവങ്ങൾ, മനുഷ്യബന്ധങ്ങൾ, ഏകാന്തത, പ്രകൃതി, വിശ്വാസം തുടങ്ങിയ വിഷയങ്ങളാണ് ഈ സമാഹാരത്തിലെ കവിതകളിൽ പ്രധാനമായും അവതരിപ്പിക്കുന്നത്.
എം. ആർ. രേണുകുമാറിന്റെ ഈ സമാഹാരത്തിന്റെ പ്രത്യേകത എന്താണ്?
കേരള സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കവിയുടെ ഏഴാമത്തെ കവിതാസമാഹാരമാണിത്. അനുഭവങ്ങളുടെ സാമ്യം കൊണ്ടുള്ള വായനാസാന്നിധ്യവും അടുപ്പവുമാണ് ഈ കവിതകളുടെ പ്രധാന സവിശേഷത.
പാലറ്റിനെ തൊടുമ്പോൾ ആരൊക്കെയാണ് വായിക്കാൻ അനുയോജ്യം?
മലയാളകവിതയെആത്മാവിലേറ്റുന്ന പഴയതലമുറയിലെയും പുതിയതലമുറയിലെയും വായനക്കാരും എഴുത്തുകാരും. രേണുകുമാറിൻെറ കവിതയെ ഇഷ്ടപ്പെടുന്നവരും.
ഈ പുസ്തകത്തിലെ കവിതകൾ എന്തുകൊണ്ട് ശ്രദ്ധേയമാണ്?
ജീവിതത്തിന്റെ ചലനങ്ങളെയും മനുഷ്യന്റെ വികാരങ്ങളെയും പ്രകൃതിയുമായും ഓർമ്മകളുമായും ബന്ധിപ്പിക്കുന്ന അവതരണമാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത്.
Comments are closed.