
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടു ജില്ലയ്ക്കു കിരീടം. ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാടിന് 930 പോയിന്റും കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു. 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം ഒഴിവാക്കി നടത്തിയ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കിയിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ജേതാക്കള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പും ഇത്തവണ ഒഴിവാക്കിയിരുന്നു. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍ഗോഡ് ജില്ലയിലാണ് നടത്തുക.
Comments are closed.