പടയാളി, വായനശാല : രണ്ട് ബാലകഥകൾ സക്കറിയയുടെ രചന
മലയാളത്തിലെ സർഗാത്മക സാഹിത്യകാരന്മാരിൽ ഏറ്റവും പ്രശസ്തനായ സക്കറിയ കുട്ടികൾക്കായി രചിച്ച രണ്ടു കഥകളാണ് ‘ പടയാളി, വായനശാല : രണ്ട് ബാലകഥകൾ ‘ . അരുണ, ജൂ എന്നീ രണ്ട് പെൺകുട്ടികളിലൂടെ ഇതൾവിരിയുന്ന അത്യുജ്ജ്വലകഥാസൃഷ്ടികൾ മനോഹരമായ കളർച്ചിത്രങ്ങളോടുകൂടി കൂടി പ്രിന്റ് ചെയ്ത് വരുന്ന ബാലസാഹിത്യകഥൾ ഡി സി ബുക്ക്സ് വായനക്കാരിലേക്ക് എത്തിക്കുന്നു.
സ്വന്തം ബുക്കിലെ താളുകൾ വേഗം തീർന്നു പോകാതെ ഇരിക്കാൻ കുഞ്ഞ് അക്ഷരങ്ങളിൽ എഴുതുന്ന ‘ജൂ’ എന്ന പെൺകുട്ടി പടയാളി എന്ന കഥയിൽ നായിക ആണ്. പുത്തൻ നോട്ടുബുക്കുകളുടെ മണം അവൾക്ക് വലിയ ഇഷ്ടം ആയിരുന്നു. കുട ,പാഠപുസ്തകങ്ങൾ, സ്കൂൾബാഗ്, ലഞ്ച് ബോക്സ് പേനകൾ എല്ലാം അവൾക്ക് പഴയത് തന്നെ ആയിരുന്നു.
അരുണ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ‘ വായനശാല ‘. പുസ്തകങ്ങൾ ധാരാളം വായിക്കുന്ന അരുണയ്ക്ക് കുട്ടികളുടെ പുസ്തകങ്ങൾ എന്ന പോലെ മുതിർന്നവരുടെ പുസ്തകങ്ങളും ഇഷ്ടമായിരുന്നു. അരുണയുടെ ജീവിതവും അവൾ ചെയ്ത സാഹസങ്ങളും കഥയെ മനോഹരമാക്കുന്നു.
‘പടയാളി, വായനശാല ‘ എന്നീ ബാലകഥകൾ വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ പുസ്തകങ്ങൾ വാങ്ങിക്കുവാൻ ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക..