Book Details
Book : Padakkalathile Abhimanyuvum Janapriyakathakalum
Author : Akbar Kakkattil
Category : Short Stories
ISBN : 9789364878890
Published Year : 2026
Publisher : DC BOOKS
Number of pages : 224
Language : Malayalam
പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്
കഥാകൃത്തും അദ്ധ്യാപകനുമായിരുന്ന അക്ബർ കക്കട്ടിലിൻ്റെ ജനപ്രിയങ്ങളായ 29 ചെറുകഥകളുടെ സമാഹാരം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
അക്ബർ കക്കട്ടിലിൻ്റെ ഏറെ ജനപ്രിയങ്ങളായ 29 ചെറുകഥകൾ. പാപത്തിൻ്റെ ശമ്പളം, നാവ്, പടക്കളത്തിലെ അഭിമന്യു, കടലോളം കടൽ, സമസ്യ, കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം, വടകരയിൽനിന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള വിളിക്കുന്നു, നാദാപുരം, യക്ഷപ്രശ്നം, തോക്ക്, കേളുവച്ചൻ്റെയും മാണിയമ്മയുടെയും ചരിത്രപരമായ പ്രസക്തി, ആറാം കാലം, ശവാസനം, ജനം, ചാത്ത്വേ ട്ടൻ, കള്ളവോട്ട്, പുനസ്സമാഗമം, നമ്മുടെ നേതാവ് ഭയന്നതും പുളകമണിഞ്ഞതും എങ്ങനെ, ഗുരുതരമായപ്രശ്നം, അഡിക്ഷൻ, നാമെത്ര ഐക്യമുള്ളവർ, ധർമ്മത്തിൻ്റെ മുഖം, അശ്വത്ഥ് നാരായണൻ, ശമീലാ ഫഹ്മി, പൂച്ചക്കണ്ണ്, വീടിന് തീപിടിക്കുന്നു. ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയാൽ എന്തുചെയ്യണം, മൈലാഞ്ചിക്കാറ്റ്, ലൂയിസ് അൽഫോൻസാ നെറ്റോ എന്നിവയാണ് കഥകൾ.
About author
ആരാണ് അക്ബർ കക്കട്ടിൽ ?
1954 ജൂലൈ 7 ന് കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ ജനിച്ചു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം, മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. മുപ്പതോളം കൃതികൾ പ്രസിദ്ധീകരിച്ചു. വടക്കുനിന്നൊരു കുടുംബവൃത്താന്തം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മൃത്യുയോഗം എന്ന നോവലാണ് പ്രധാനപ്പെട്ട കൃതി. അധ്യാപകനായും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റായും കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. 2016 ഫെബ്രുവരി 17 ന് അന്തരിച്ചു.
FAQ
പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും ആരുടെ പുസ്തകമാണ്?
മലയാള എഴുത്തുകാരനായ അക്ബർ കക്കട്ടിൽ എഴുതിയ പുസ്തകമാണ്.
ആരാണ് വായനക്കാർ ?
നർമ്മം ഇഷ്ടപ്പെടുന്ന കഥാവായനക്കാർ, വിദ്യാർത്ഥികൾ, കുടുംബിനികൾ, അധ്യാപകർ.
അക്ബർ കക്കട്ടിലിൻ്റെ എഴുത്തിൻ്റെ പ്രത്യേകതകൾ?
ഏത് ഗൌരവമുള്ള വിഷയത്തെയും സറ്റയറോയോ റിയലിസ്റ്റിക്കായോ തൻ്റെ സാഹിത്യത്തെ വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാക്കിമാറ്റി. ആ തലമുറക്കാരിൽ മറ്റൊരു എഴുത്തുകാരനും ഈ രീതി അവലംബിച്ചിട്ടില്ല.
പ്രശസ്തമായ അധ്യാപക കഥകൾ ഏതൊക്കയാണ്?
പടക്കളത്തിലെ അഭിമന്യു, നാദാപുരം തുടങ്ങിയവയടക്കം നിരവധി ചെറുകഥകൾ അധ്യാപകരും കുട്ടികളും കഥാപാത്രങ്ങളാകുന്ന രചനകളാണ്.
Comments are closed.